മതം മാറ്റിയെന്ന് ആരോപണം; യുവാവിന് ചെരുപ്പുമാലയും ശിരോമുണ്ഡനവും

ത്സാന്‍സി: മൂന്നു യുവാക്കളെ അവരുടെ സമ്മതമില്ലാതെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റിയെന്ന് ആരോപിച്ച് യുവാവിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചെരുപ്പ്മാല അണിയിക്കുകയും തലയും മീശയും പുരികവും മുണ്ഡനം ചെയ്ത് കഴുതപ്പുറത്ത് തെരുവിലൂടെ ചുറ്റിക്കുകയും ചെയ്തു.അവ്‌ദേശ് സവിത എന്ന യുവാവിനാണ് ഈ ദുര്യോഗം ഉണ്ടായത്. ബലം പ്രയോഗിച്ച് വീട്ടില്‍ നിന്നിറക്കിക്കൊണ്ടുപോയാണ് ഇത് ചെയ്തത്. പോലീസ് സംഘത്തിന് പ്രവര്‍ത്തകരില്‍ നിന്ന് അവ്‌ദേശിനെ രക്ഷിക്കാന്‍ സാധിച്ചില്ല. പിന്നീട് മുതിര്‍ന്ന പോലീസ് സംഘമെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

You must be logged in to post a comment Login