മതങ്ങളുടെ മേലുള്ള പിടിമുറുക്കി ചൈന

മതങ്ങളുടെ മേലുള്ള പിടിമുറുക്കി ചൈന

ബെയ്ജിങ്: വിശ്വാസികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് നേരിട്ടതിനെ തുടര്‍ന്ന് ചൈനയിലെ കരുത്തരും നിരീശ്വരവാദികളുമായ കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ മതങ്ങളുടെ മേലുള്ള പിടി മുറുക്കുന്നതിന് ഒരുങ്ങുകയാണ്. മതങ്ങളുടെ പ്രവര്‍ത്തനരീതിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള പ്രസ്താപന ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങിന്റെ നേതൃത്വത്തില്‍ പുറത്തിറക്കി.

സെപ്റ്റംബര്‍ 7ന് ഒരു മാസത്തെ കണ്‍സള്‍ട്ടേഷന്‍ പിരിഡിനായി പുറത്തിറക്കിയ ഭേദഗതിയില്‍
മതങ്ങളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍, രാജ്യത്ത് നിലനിന്നു പോകുവാന്‍ സാധിക്കുന്ന മതങ്ങള്‍, അത് എവിടെയെല്ലാം സ്ഥാപിക്കാന്‍ കഴിയും, എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ചെയ്യാന്‍ സാധിക്കും എന്നതെല്ലാം പുതിയ മാറ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മതങ്ങളെ സംബന്ധിച്ച് നല്ല രീതിയിലുള്ള അവബോധം ആവശ്യമാണെന്നും എന്നാല്‍ മാത്രമേ “വിദേശ” മതങ്ങളെ തടയാന്‍ സാധിക്കുകയുള്ളുവെന്നും  ചൈനയിലെ ആളുകളുടെ പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ യൂ സെങ്ങ്‌ഷെങ്ങ് പറഞ്ഞു. പശ്ചാത്യ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ തരത്തിലുമുള്ള സാമൂഹ്യ, വിനോദ വാര്‍ത്തകളെ തടയാന്‍ ആലോചിക്കുന്നതായി ചൈനയുടെ ബ്രോഡ്കാസ്റ്റിങ്ങ് റഗുലേറ്റര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മതങ്ങളെക്കുറിച്ച് പഠിക്കണമെന്ന് ചൈനയിലെ പൊളിറ്റിക്കല്‍ കണ്‍ല്‍ട്ടേറ്റീവ് ചെയര്‍മാന്‍ പറഞ്ഞത്.

ചൈനയിലെ സംസ്‌കാരവും, വാര്‍ത്തയും മതവും ക്രോഡീകരിക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് സര്‍ക്കാര്‍ ഇത്തരം ഭേദഗതികള്‍ കൊണ്ടു വരുന്നതെന്ന് ലോകമെമ്പാടും സമ്മര്‍ദ്ദത്തില്‍ കഴിയുന്ന ക്രിസ്ത്യാനികളെ ഉപദേശിക്കുന്ന അന്താരാഷ്ട്ര ചാരിറ്റിയായ ഓപ്പണ്‍ ഡോര്‍സിന്റെ വേര്‍ഡ് വാച്ച് റിസേര്‍ച്ച് യൂണിറ്റ് അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login