മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക

മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക

യാന്‍ഗോണ്‍( മ്യാന്‍മാര്‍): രാജ്യത്തെ മതന്യൂനപക്ഷങ്ങളെ അടിയന്തിരമായ സംരക്ഷിക്കണമെന്ന് മുസ്ലീങ്ങള്‍ക്ക് ബുദ്ധമതക്കാരില്‍ നിന്ന് അടുത്തയിടെ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍ജിഓ കള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ജൂണ്‍ 23 നും ജൂലൈ ഒന്നിനുമാണ് മുസ്ലീങ്ങള്‍ക്ക് നേരെ ബുദ്ധമതാനുയായികള്‍ അക്രമം അഴിച്ചുവിട്ടത്.

ജൂലൈ ഒന്നിന് ഒരു സംഘം ആളുകള്‍ മോസ്‌ക്ക് തകര്‍ക്കുകയായിരുന്നു. ജൂണ്‍ 23 ന് അതുപോലെ തന്നെ മറ്റൊരു അക്രമി സംഘം മോസ്‌ക്കും സ്‌കൂളും ഏതാനും വീടുകളും തകര്‍ത്തു.

രാജ്യത്ത് കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ വളര്‍ന്നുവന്ന ബുദ്ധിസ്റ്റ് നാഷനലിസ്റ്റ് മിലിറ്റന്റസിന്റെ വളര്‍ച്ചയാണ് ഇതിന് കാരണമെന്ന് ഫിദെസിന് അയച്ച നിവേദനത്തില്‍ എന്‍ജി ഒകള്‍ ആരോപിച്ചു.

You must be logged in to post a comment Login