മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മൂന്ന് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു

മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മൂന്ന് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു

ഭോപ്പാല്‍: മതപരി1444121646വര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മൂന്ന് പാസ്റ്റര്‍മാരെ  പോലീസ് അറസ്റ്റ് ചെയ്തു.  ഹൈന്ദവരെ
ക്രിസ്തുമതത്തിലേക്ക്  പരിവര്‍ത്തനം ചെയ്യുന്നുവെന്നാരോപിച്ച് ഒരു കൂട്ടമാളുകളുടെ ആക്രമണത്തെ തുടര്‍ന്നാണ് പോലീസ്  അറസ്റ്റ് ചെയ്തത്. ഹരിലാല്‍, രാജ്കുമാര്‍, അനില്‍ കുമാര്‍ എന്നീ പാസ്റ്റര്‍മാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്.

ക്രിസ്തുവിനെ കേന്ദ്ര കഥാപാത്രമാമാക്കിയ
ഹ്രസ്വചിത്രം പാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ചത് ചിലയാളുകളുടെ അതൃപ്തിക്കു കാരണമായി എന്നാണ് കരുതപ്പെടുന്നത്. ‘ഗോസ്പല്‍ ഇക്കോയിങ്ങ് മിഷനറി സൊസൈറ്റി’ എന്ന സംഘടനക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍മാരാണ് ഇവര്‍.   അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ക്രിസ്ത്യാനികളെ  ലക്ഷ്യം വെച്ചുള്ളതാണെന്നും പാസ്റ്റര്‍മാരുടെ സഹപ്രവര്‍ത്തകനായ റിതേഷ് ജയിംസ് പറഞ്ഞു.

You must be logged in to post a comment Login