മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് ആരോപണം: പാസ്റ്ററെ നഗ്നനാക്കി കെട്ടിയിട്ടു മര്‍ദ്ദിച്ചു

മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് ആരോപണം: പാസ്റ്ററെ നഗ്നനാക്കി കെട്ടിയിട്ടു മര്‍ദ്ദിച്ചു

ഭോപ്പാല്‍: മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശിലെ രേവയില്‍ പാസ്റ്ററെയും സുഹൃത്തിനെയും ബജ്രംഗദളുകാര്‍ നഗ്നരാക്കി കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഇരുവരെയും തട്ടിക്കൊണ്ടുപോയി നഗ്നരാക്കി കെട്ടിയിട്ടു മര്‍ദ്ദിക്കുകയായിരുന്നു. പോലീസെത്തിയാണ് മോചിപ്പിച്ചത്. രാംലാല്‍ കോരി എന്ന പാസ്റ്റര്‍ക്കും സുഹൃത്ത് നന്ദലാല്‍ കോരിക്കുമാണ് മര്‍ദ്ദനമേറ്റത്.

25 ബജ്രംഗദളുകാര്‍ക്കെതിരെയാണ് ആരോപണമെങ്കിലും 13 പേരെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ ഇവരാരും ബജ്രംഗദളുകാരല്ലെന്നാണ് പറയുന്നത്.

ഇതിന് മുമ്പും ന്യൂനപക്ഷങ്ങളെ ആക്രമിച്ച് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ബജ്രംഗദളുകാര്‍ ശ്രമിച്ച കേസുകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴും അവര്‍ക്കെതിരെ കേസുകള്‍ ഒന്നും ഫയല്‍ ചെയ്തിട്ടില്ല.

നിര്‍ബന്ധിത മതപ്പരിവര്‍ത്തനത്തിന് ശ്രമിച്ചു എന്ന പേരില്‍ പാസ്റ്റര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

You must be logged in to post a comment Login