മതപീഡനങ്ങള്‍ അനുഭവിക്കുന്ന ക്രിസ്ത്യാനികളുടെ ജീവിതം തുറന്നു കാട്ടി ഇറ്റലിയില്‍ പ്രദര്‍ശനം

മതപീഡനങ്ങള്‍ അനുഭവിക്കുന്ന ക്രിസ്ത്യാനികളുടെ ജീവിതം തുറന്നു കാട്ടി ഇറ്റലിയില്‍ പ്രദര്‍ശനം

റിമിനി: ഒരു ടെഡി ബിയര്, ആരുടെയോ ബിരുദസര്‍ട്ടിഫിക്കറ്റ്, അതിനടുത്തായി മെനു കാര്‍ഡ് ഇങ്ങനെ പോകുന്നു ഇറ്റലിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ നിരത്തിവച്ചിരിക്കുന്ന വസ്തുക്കള്‍. ഇവയെല്ലാം നാം സാധാരണ കാണുന്നവ തന്നെയാണ്. എന്നാല്‍ നാം കാണാത്ത ഇതിന്റെ ഉടമസ്ഥരാണ് പ്രദര്‍ശനത്തിലൂടെ നമ്മുടെ മനസ്സ് കീഴടക്കുന്നത്. ഇവിടെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന എല്ലാ വസ്തുക്കളും ഈ വര്‍ഷത്തില്‍ മതപീഡനത്തിനിരയായി കൊല്ലപ്പെട്ടവരുടേതാണ്.

ഇതിനു പുറമെ, രക്തസാക്ഷികളുടെ ടണല്‍ എന്ന് പേരിട്ടിരിക്കുന്ന ടണലും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടും. ഇരുട്ടു നിറഞ്ഞ ടണലില്‍ രക്തസാക്ഷിത്വം വരിച്ച ഒന്‍പതു പേരുടെ, ഫാ. ജേക്വസ് ഹാമല്‍, ഫാ. ആന്‍ഡ്രിയ സന്‍ടോറോ, ഷബാസ് ബാട്ടി, എന്നിവരുടെ ചിത്രങ്ങളും ശബ്ദവും കാണാനും കേള്‍ക്കാനും അവസരമുണ്ട്. ഇതുകൂടാതെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പീഡനമനുഭവിക്കുന്ന ക്രിസ്ത്യാനികളുടെ സാക്ഷ്യവും സന്ദര്‍ശകര്‍ ശ്രവിക്കും.
എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയാണ് പ്രദര്‍ശനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

You must be logged in to post a comment Login