മതബോധനാധ്യാപകര്‍ക്ക് ഹൈന്ദവസഹോദരന്റെ സ്‌നേഹസമ്മാനം, എറവ് സെന്റ് തെരേസാസ് കപ്പല്‍പ്പള്ളിയിലെ സുവര്‍ണ്ണജൂബിലി മതബോധനാഘോഷങ്ങള്‍ ശ്രദ്ധേയമായി

മതബോധനാധ്യാപകര്‍ക്ക് ഹൈന്ദവസഹോദരന്റെ സ്‌നേഹസമ്മാനം, എറവ് സെന്റ് തെരേസാസ് കപ്പല്‍പ്പള്ളിയിലെ സുവര്‍ണ്ണജൂബിലി മതബോധനാഘോഷങ്ങള്‍ ശ്രദ്ധേയമായി

എറവ്: സെന്റ് തെരേസാസ് കപ്പല്‍പ്പള്ളിയില്‍ സുവര്‍ണജൂബിലി മതബോധന ദിനാഘോഷവും ഗുരുവന്ദനവും ഫരീദാബാദ് രൂപത ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.  അരനൂറ്റാണ്ടിലേറെക്കാലം കപ്പല്‍പള്ളിയില്‍ മതബോധന അധ്യാപകരായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള ഗുരുവന്ദന ഉപഹാരങ്ങള്‍ ബിഷപ് വിതരണം ചെയ്തു.

53 വര്‍ഷം വിദ്യാര്‍ഥികള്‍ക്കു വിശ്വാസ പരിശീലനം നല്‍കിയ സഹോദരിമാരായ വൊറോനിക്ക – കൊച്ചേല്യ എന്നിവര്‍ക്കു ഹൈന്ദവ സഹോദരനായ പി.വി. രമേഷ് നല്‍കിയ നെറ്റിപ്പട്ടങ്ങള്‍ ബിഷപ് മാര്‍ ഭരണികുളങ്ങര സമ്മാനിച്ചതു വേറിട്ട അനുഭവമായി.

ഏക മകനെ വൈദികനാക്കുകയും ഏക മകളെ കന്യാസ്ത്രിയാക്കുകയും ചെയ്ത മതാധ്യാപകരായ ആന്‍ഡ്രൂസ് മാളിയേക്കല്‍ – റീത്ത ദമ്പതികളെ ബി ഷപ് ആദരിച്ചു.

വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് അധ്യക്ഷനായിരുന്നു. ഡല്‍ഹി, ഹരിയാന, യുപി, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലുള്ള വൈദിക വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഫരിദാബാദ് രൂപതയില്‍ ആരംഭിക്കുന്ന മൈനര്‍ സെമിനാരി നിര്‍മാണത്തിനുള്ള സാമ്പത്തികസഹായം വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട്, ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്കു സമര്‍പ്പിച്ചു.

You must be logged in to post a comment Login