മതഭ്രാന്തിനെതിരെ ഒപ്പുവയ്ക്കാന്‍ മാര്‍പാപ്പ സ്‌കോട്ട്‌ലന്റിലെത്തുമോ?

മതഭ്രാന്തിനെതിരെ ഒപ്പുവയ്ക്കാന്‍ മാര്‍പാപ്പ സ്‌കോട്ട്‌ലന്റിലെത്തുമോ?

കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ മതതീവ്രവാദത്തിനെതിരെ ഒപ്പുവയ്ക്കാനായി സ്‌കോട്ട്‌ലെന്റിലെത്തുമോ എന്ന കാത്തിരിപ്പിലാണ് ലോകം. വിവിധ മതനേതാക്കളും നയതന്ത്രജ്ഞരും മതതീവ്രവാദത്തിനെതിരെ സംയുക്തമായി പുറപ്പെടുവിക്കുന്ന രേഖയില്‍ ഒപ്പുവയ്ക്കാനായി മാര്‍പാപ്പ എത്തുമെന്നാണ് ചിലര്‍ പ്രതീക്ഷിക്കുന്നത്.

സെപ്തംബറില്‍ സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് നോബൈല്‍ സമ്മാന ജേതാവായ ഡെസ്മണ്ട ടുട്ടുവിന്റെയും ദലൈലാമയുടെയും പിന്തുണ നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. മതതീവ്രവാദികള്‍ ചെറുപ്പക്കാരെ ബ്രെയിന്‍വാഷ് നടത്തി തീവ്രവാദസംഘടനയില്‍ ചേര്‍ക്കുന്നതിനെതിരെ മാര്‍പാപ്പ ശബ്ദമുയര്‍ത്തിയിരുന്നു.

മാര്‍പാപ്പ എത്തിച്ചേര്‍ന്നാല്‍ അത് അദ്ദേഹത്തിന്റെ ആദ്യ സ്‌കോട്ട്‌ലന്റ് സന്ദര്‍ശനമായിരിക്കും.

You must be logged in to post a comment Login