മതമൗലികവാദികള്‍ സത്യദൈവത്തില്‍ നിന്ന് വിശ്വാസികളെ അകറ്റുന്നു

മതമൗലികവാദികള്‍ സത്യദൈവത്തില്‍ നിന്ന് വിശ്വാസികളെ അകറ്റുന്നു

friendsവത്തിക്കാന്‍ സിറ്റി: മതമൗലികവാദം ദൈവത്തെ അകറ്റിനിര്‍ത്തുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മാഴ്‌സെലോ ഫിഗുവേറ എന്ന ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റുമായി നടത്തിയ റേഡിയോ അഭിമുഖത്തിലാണ് മതതീവ്രവാദത്തിനെതിരെ പാപ്പ വീണ്ടും ശബ്ദമുയര്‍ത്തിയത്. ന

മ്മുടെ ദൈവം നമ്മുടെ അടുത്തുനില്ക്കുന്ന ദൈവമാണ് എന്നാല്‍ മതമൗലികവാദികള്‍ അവിടുത്തെ അനുഗമിക്കുന്ന വിശ്വാസികളെ അകറ്റിനിര്‍ത്തുന്നു. എല്ലാ മതത്തിലും മൗലികവാദികളുണ്ട്. മൗലികവാദികള്‍ പാലങ്ങള്‍ തീര്‍ക്കുന്നതിന് പകരം ഭിത്തികള്‍ പണിയുന്നു. ഇതോടെ വ്യക്തികള്‍ തമ്മിലുള്ള അകലം കൂടുന്നു. മൗലികവാദത്തിന് ഒരിക്കലും വ്യക്തികള്‍ തമ്മിലുള്ള സൗഹൃദം രൂപപ്പെടുത്താന്‍ കഴിയില്ല. മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login