മതവികാരങ്ങളെ മുറിപ്പെടുത്തുന്ന വെബ്‌സൈറ്റുകള്‍ക്ക് വിലക്ക്

മതവികാരങ്ങളെ മുറിപ്പെടുത്തുന്ന വെബ്‌സൈറ്റുകള്‍ക്ക് വിലക്ക്

imagesന്യൂഡെല്‍ഹി: തീവ്രവാദികള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് മതപരമായ അസഹിഷ്ണുത ഇളക്കിവിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ 40 വെബ്‌പേജുകള്‍ നിരോധിക്കുന്നതിന് ഉത്തരവിറക്കി. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രവികാരമിളക്കിവിടുന്നതിനാലാണ് സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളും പ്രധാനപ്പെട്ട വീഡിയോ ഷെയറിങ്ങ് സൈറ്റുകളും വെബ്‌പേജുകള്‍ക്കൊപ്പം നിരോധിക്കുന്നത്.

വിവരസാങ്കേതിക നിയമം 2009 പ്രകാരമാണ് സര്‍ക്കാര്‍ ന്യൂനപക്ഷ സമുധായങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന വീഡിയോകള്‍ നിറുത്തലാക്കിയിരിക്കുന്നത് എന്ന് ഔദ്യോഗിക വൃത്തം പറഞ്ഞു.

ഓണ്‍ലൈന്‍ വീഡിയോകള്‍ നിറുത്തലാക്കുന്നതിന് എല്ലാ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഔദ്യോഗികരേഖ ഉപയോഗിച്ചു കൊണ്ടുള്ള ചില വീഡിയോകള്‍ നിരോധിക്കുന്നതിന് സാധിച്ചിട്ടില്ല എന്ന് ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന മുതിര്‍ന്ന അധികാരി പറഞ്ഞു.

ഐഎസ്‌ഐഎസ് അംഗം എന്നാരോപിക്കപ്പെട്ട് അറസ്റ്റിലായ ഒരാളുടെയും, തീവ്രവാദ സംഘവുമായി ബന്ധമുണ്ട് എന്ന് സംശയിക്കപ്പെടുന്ന മറ്റു മൂന്നു പേരുടെയും വീഡിയോകളാണ് വൈബ്‌സൈറ്റുകളില്‍ അടങ്ങിയിരുന്നത്.

ഇത്തരം വെബ്‌സൈറ്റുകള്‍ ഐഎസ്‌ഐഎസ് തീവ്രവാദ സംഘങ്ങളില്‍ ചേരുന്നതിന് ഇന്ത്യന്‍ യുവാക്കളില്‍ പ്രേരണ ഉളവാക്കുന്നതാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

You must be logged in to post a comment Login