മതവികാരത്തെ വ്രണപ്പെടുത്തി; യുവബ്ലോഗര്‍ ജയിലില്‍

മതവികാരത്തെ വ്രണപ്പെടുത്തി; യുവബ്ലോഗര്‍ ജയിലില്‍

മതവികാരത്തെ മുറിപ്പെടുത്തിയെന്ന കുറ്റത്തിന്റെ പേരില്‍ സിങ്കപ്പൂരില്‍ യുവബ്ലോഗറെ ജയിലില്‍ അടച്ചു. അമോസ് യീ എന്ന 17കാരനാണ് ആറാഴ്ച ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരിക. ഇസ്ലാമിനും ക്രിസ്തുമതത്തിനുമെതിരായി ചിത്രങ്ങളും ദൃശ്യങ്ങളും മന:പൂര്‍വ്വം പോസ്റ്റ് ചെയ്തതില്‍ കുറ്റക്കാരനെന്ന് കണ്ടതിനാലാണ് ഇയാള്‍ക്ക് ജയില്‍ ശിക്ഷ.

രണ്ടു വര്‍ഷത്തിനിടെ മതനിന്ദയുടെ പേരില്‍ യീക്ക് ഇത് രണ്ടാം തവണയാണ് ജയില്‍ ശിക്ഷ. 2015ല്‍ ക്രിസ്ത്യാനികളെ വിമര്‍ശിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ ഇയാള്‍ക്ക് നാലാഴ്ച തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയുന്ന നീക്കമാണ് സിങ്കപ്പൂര്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് യീയുടെ ശിക്ഷാ വിധി സസൂക്ഷം നോക്കിക്കണ്ട റൈറ്റ്‌സ് ഗ്രൂപ്പുകള്‍ വാദിച്ചു. യീയുടേതു പോലുള്ള കേസുകള്‍ നോക്കിക്കാണുന്നതില്‍ സിങ്കപ്പൂര്‍ സര്‍ക്കാര്‍ മാറ്റം വരുത്തണമെന്ന് മനുഷ്യാവകാശ വക്താവ് ഫില്‍ റോബേര്‍ട്ടസണ്‍ പറഞ്ഞു.

You must be logged in to post a comment Login