മതസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നത് ഒരിക്കലും മതഭ്രാന്തല്ല

മതസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നത് ഒരിക്കലും മതഭ്രാന്തല്ല

ബാള്‍ട്ടിമോര്‍: മതസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നത് ഒരിക്കലും മതഭ്രാന്തല്ല എന്ന് ബാള്‍ട്ടിമോര്‍ ആര്‍ച്ച് ബിഷപ് വില്യം ഈ ലോറി.

യുഎസ് കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്‌സ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ കാസ്‌ട്രോയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു ആര്‍ച്ച് ബിഷപ്. വിവേചനത്തിന് ഉപയോഗിക്കുന്ന കോഡ് വേര്‍ഡ്‌സാണ് റിലീജിയസ് ലിബര്‍ട്ടിയും റിലീജിയസ് ഫ്രീഡവും എന്നായിരുന്നു മാര്‍ട്ടിന്‍ കാസ്‌ട്രോയുടെ വാക്കുകള്‍.

മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുഎസ് ബിഷപ്‌സ് അഡ് ഹോക്ക് കമ്മറ്റിയുടെ ചെയര്‍മാനാണ് ആര്‍ച്ച് ബിഷപ്. കാസ്‌ട്രോയുടെയുടെ പേര് പരാമര്‍ശിക്കാതെയാണ് ആര്‍ച്ച് ബിഷപ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

വിശ്വാസം തങ്ങളോട് ആവശ്യപ്പെടുന്നതിന് അനുസരിച്ച് മറ്റുള്ളവരെ സേവിക്കാനുള്ള അവകാശമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login