മതിലുകള്‍ പൊളിഞ്ഞുവീഴുന്നു

മതിലുകള്‍ പൊളിഞ്ഞുവീഴുന്നു

ലണ്ടന്‍: പരസ്പരം സംവദിക്കാനാവാതെ ഉയര്‍ന്നു നിന്നിരുന്ന വിഭാഗീയതയുടെ മതിലുകള്‍ തകര്‍ത്തുകൊണ്ട് നാനൂറ്റിയമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി കത്തോലിക്കസഭയും ആംഗ്ലിക്കന്‍ സഭയും ചേര്‍ന്ന് ഹെന്‍ട്രി എട്ടാമന്‍ ചാപ്പലില്‍ സന്ധ്യാപ്രാര്‍ത്ഥന നടത്തി. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇംഗ്ലണ്ട് ആന്റ് വെയില്‍സിലെ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസും ലണ്ടന്‍ ബിഷപ്പ് റിച്ചാര്‍ഡുമാണ് പ്രാര്‍ത്ഥനകള്‍ക്കായി ഒരുമിച്ചത്. മുന്നൂറ്റിയമ്പതോളം വിശ്വാസികള്‍ അതിന് സാക്ഷികളായി. ഫ്രാന്‍സിസ് മാര്‍പാപ്പ പാത്രിയാര്‍ക്ക കിറിലുമായി കണ്ടുമുട്ടുന്നതിന് മുമ്പായിരുന്നു ഈ ചരിത്ര സംഭവം അരങ്ങേറിയത്.
ഇങ്ങനെയൊരു വെല്ലുവിളി വളരെ അത്യാവശ്യമായിരുന്നുവെന്ന് ഇരു നേതാക്കളും പറഞ്ഞു.

You must be logged in to post a comment Login