മദര്‍തെരേസയുടെ നാമകരണചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം

മദര്‍തെരേസയുടെ നാമകരണചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം

ലണ്ടന്‍: വത്തിക്കാനില്‍ മദര്‍ തെരേസയുടെ നാമകരണ നടപടികളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാനും യൂറോപ്പിലെ അതിമനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും  അവസരം ഒരുങ്ങുന്നു. ലണ്ടനില്‍ നിന്നു സ്വിറ്റ്‌സര്‍ലന്‍ഡ്, മിലാന്‍, വെനീസ്, പാദുവ, അസ്സീസി വഴി റോമിലേക്കാണ് യാത്ര. ഓഗസ്‌റ് 31 നു രാവിലെ പുറപ്പെടുന്ന യാത്ര സെപ്റ്റംബര്‍ നാലിനു രാത്രി ലണ്ടനില്‍ മടങ്ങിയെത്തും.

ഫാദര്‍ ജോസ് അന്ത്യാംകുളമാണ് തീര്‍ത്ഥാടന യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.
തീര്‍ത്ഥാടനസംഘം സൂറിക്ക്, ആല്‍പ്‌സ് പര്‍വതനിലകളിലുള്ള കോമോ തടാകം, മിലാന്‍ എന്നിവടങ്ങളിലാണ് ആദ്യദിനം സന്ദര്‍ശനം നടത്തുന്നത്.

രണ്ടാം ദിനം വെനീസില്‍ നിന്നു പുറപ്പെട്ട് സെന്റ് ആന്റണിയുടെ ഭൗതീക ശരീരം അടക്കം സൂക്ഷിച്ചിട്ടുള്ള മിലാനിലെ കത്തീഡ്രലില്‍ എത്തും. തുടര്‍ന്ന് ലോകാത്ഭുതങ്ങളില്‍ ഒന്നായ പിസയിലെ ‘ചെരിഞ്ഞഗോപുരം’ സന്ദര്‍ശിക്കുവാനും അവസരംമുണ്ട്.

അസീസിയിലേക്കാണ് മൂന്നാംദിവസത്തെ യാത്ര

പിയാസ വെനേസിയ, സര്‍ക്കസ് മാക്‌സിമസ്, ഫോറം, കൊളോസിയം, ആദിമരക്തസാക്ഷികളുടെ ശരീരങ്ങള്‍ അടക്കം ചെയ്ത കാറ്റകോംബ്, സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, ലാറ്ററന്‍ ബസിലിക്ക, ഈശോ പീലാത്തോസിന്റെ കൊട്ടാരത്തിലേക്ക് കയറിയ ചവിട്ടുപടികള്‍ സൂക്ഷിച്ചിട്ടുള്ള ദേവാലയം, മഞ്ഞുമാതാവിന്റെ ബസിലിക്ക തുടങ്ങിയ ഇടങ്ങളിലാക്കാണ് അടുത്ത ദിവസത്തെ സന്ദര്‍ശനം. പിറ്റേന്ന് ഞായറാഴ്ചയാണ് മദര്‍ തെരേസയുടെ നാമകരണചടങ്ങ്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ആ ചടങ്ങില്‍ സംഘം സംബന്ധിക്കും. അന്നു വൈകുന്നേരം റോമില്‍ നിന്നു ലണ്ടനിലേക്ക് മടക്കം.

യാത്രാച്ചിലവ് 750 പൗണ്ട് ആണ്. ആദ്യം ബന്ധപ്പെടുന്നവര്‍ക്കാണ് മുന്‍ഗണന.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മാര്‍ട്ടിന്‍ – 07854634115 ,  tomkm2000@yahoo.co.uk
ശാന്തിമോന്‍ ജേക്കബ്- 07908428544 , santimon.jacob@me.com

You must be logged in to post a comment Login