മദര്‍തെരേസയുടെ വിശുദ്ധ പദവി; അഗതികള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക ആദരവ്

മദര്‍തെരേസയുടെ വിശുദ്ധ പദവി; അഗതികള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക ആദരവ്

കൊച്ചി: മദര്‍തെരേസ സന്ദര്‍ശിച്ച കൊച്ചി നഗരസഭയുടെ പള്ളുരുത്തി റിലീഫ് സെറ്റില്‍മെന്റിലെ അഗതികളെയും ജീവനക്കാരെയും ആദരിച്ചു. മദര്‍തെരേസ കൂട്ടായ്മ പാലാരിവട്ടം ശാഖയുടെ നേതൃത്വത്തിലായിരുന്നു ആദരണ0.

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിനോടനുബന്ധിച്ചാണ് അഗതികളെയും ജീവനക്കാരെയും പ്രത്യേകം ആദരിച്ചത്.

എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. മേയര്‍ റ്റി ജെ വിനേദ് ചടങ്ങില്‍ അധ്യക്ഷനായി.

ഡിവിഷന്‍ കൗണ്‍സിലര്‍ ഗീതാ പ്രഭാകരന്‍, സെറ്റില്‍മെന്‍ര് സൂപ്രണ്ട് ശിവദാസന്‍, കെസിബിസി പ്രൊ-ലൈഫ് സെക്രട്ടറി സാബി ജോസ്, മദര്‍ സുപ്പീരിയര്‍ ടെസ്സി, ബ്രദര്‍ മാവൂരൂസ് മാളിയേക്കല്‍ സി. ലിസി ജോസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

You must be logged in to post a comment Login