മദര്‍ ആഞ്ചലിക്കയുടെ സ്മരണാര്‍ത്ഥം ഇഡബ്ലൂറ്റിഎന്നിലേക്കുള്ള പാതയ്ക്ക് പുതിയ പേര്

മദര്‍ ആഞ്ചലിക്കയുടെ സ്മരണാര്‍ത്ഥം ഇഡബ്ലൂറ്റിഎന്നിലേക്കുള്ള പാതയ്ക്ക് പുതിയ പേര്

ഇറോണ്‍ഡലേ: അലബാമയിലെ ഇറോന്‍ഡലേയില്‍ സ്ഥിതി ചെയ്യുന്ന ഇഡബ്ലൂറ്റിഎന്‍ ഗ്ലോബല്‍ കാത്തലിക്ക് നെറ്റ്‌വര്‍ക്കിലേക്ക് നയിക്കുന്ന ഓള്‍ഡ് ലീഡ്‌സ് റോഡ് എന്ന വഴിയുടെ ഒരു ഭാഗം മദര്‍ ആഞ്ചലിക്കയെ ആദരിക്കുന്നതിന്റെ ഭാഗമായി പുനര്‍നാമകരണം ചെയ്തു.

വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ഇഡബ്ലൂറ്റിഎന്‍ ചെയര്‍മാനും സിഇഒയുമായ മൈക്കള്‍ വാര്‍സോ, ഇറോന്‍ഡലേ മയോര്‍ ടോമി എന്നിവര്‍ ചേര്‍ന്ന് വഴിയുടെ ഒരു ഭാഗം ‘മദര്‍ ആഞ്ചലിക്ക
വേ’ എന്നാക്കി. ചടങ്ങില്‍ ഇഡബ്ലൂറ്റിഎന്‍ തൊഴിലാളികള്‍, സന്ദര്‍ശകര്‍ ഉള്‍പ്പെടെ പല തദ്ദേശ നേതാക്കളും പങ്കെടുത്തു.

ഈ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ച തന്റെ 92-മത്തെ വയസ്സിലാണ് ഇഡബ്ലൂറ്റിഎന്‍ സ്ഥാപകയായ മദര്‍ മേരി ആഞ്ചലിക്ക മരണമടഞ്ഞത്. 1981ല്‍ ഇവര്‍ സ്ഥാപിച്ച ഇഡബ്ലൂറ്റിഎന്‍ എന്ന മാധ്യമ പ്രസ്ഥാനം ഇന്ന്  ലോകത്തിലെ തന്നെ ഏറ്റവും വലിയ മാധ്യമ ശൃംഖലയാണ്.

You must be logged in to post a comment Login