മദര്‍ ആഞ്ചലിക്ക ഈസ്റ്റര്‍ ദിനത്തില്‍ മരണമടഞ്ഞത് ഭാഗ്യം: ബെനഡിക്ട് പതിനാറാമന്‍

മദര്‍ ആഞ്ചലിക്ക ഈസ്റ്റര്‍ ദിനത്തില്‍ മരണമടഞ്ഞത് ഭാഗ്യം: ബെനഡിക്ട് പതിനാറാമന്‍

വത്തിക്കാന്‍: ഇ ഡബ്ല്യൂറ്റി എന്‍ സ്ഥാപക മദര്‍ ആഞ്ചലിക്കയുടെ മരണത്തെക്കുറിച്ച് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ പ്രതികരണം ഏറെ ശ്രദ്ധേയമായി. ഈസ്റ്റര്‍ദിനത്തില്‍ മദര്‍ ആഞ്ചലിക്ക മരണമടഞ്ഞതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇതാണ് ഇറ്റ്‌സ് എ ഗിഫ്റ്റ്.

ബെനഡിക്ട് പതിനാറാമന്റെ പേഴ്‌സനല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗാനെസ്വിന്‍ ആണ് ഈ പ്രതികരണം മാധ്യമങ്ങളെ അറിയിച്ചത്. തൊണ്ണൂറ്റി രണ്ടാം വയസില്‍ ഈസ്റ്റര്‍ ദിനത്തിലായിരുന്നു ലോകത്തിലെ ഏറ്റവും വലിയ റിലീജിയസ് മീഡിയ നെറ്റ് വര്‍ക്കായ  ഈ ഡബ്യൂറ്റിഎന്‍ ന്റെ സ്ഥാപകയായ മദര്‍ ആഞ്ചലിക്ക സ്വര്‍ഗ്ഗപ്രാപ്തയായത്.

You must be logged in to post a comment Login