മദര്‍ എന്ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുമെന്ന് മാര്‍ച്ച് 15 ന് അറിയാം

മദര്‍ എന്ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുമെന്ന് മാര്‍ച്ച് 15 ന് അറിയാം

വത്തിക്കാന്‍: മദര്‍ തെരേസയെ വിശുദ്ധയായി ഉയര്‍ത്തുന്ന തിയതി മാര്‍ച്ച് 15 ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്നേ ദിവസം മാര്‍പാപ്പ കര്‍ദിനാള്‍ തിരുസംഘത്തിന്റെ മീറ്റിംങ് വിളിച്ചുകൂട്ടുന്നുണ്ട്. ഈ ചടങ്ങില്‍ വച്ചായിരിക്കും വിശുദ്ധപദപ്രഖ്യാപനതീയതി അറിയിക്കുക എന്നാണ് കരുതപ്പെടുന്നത്.

മദര്‍ തെരേസയോടൊപ്പം മറ്റ് നാലു പേരുടെ വിശുദ്ധപദപ്രഖ്യാപന തീയതിയും സ്ഥലവും തദവസരത്തില്‍ പ്രഖ്യാപിക്കും. 2003 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. 2015 ഡിസംബര്‍ 17 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള രണ്ടാമത്തെ അത്ഭുതം അംഗീകരിച്ചുകൊണ്ട് ഡിക്രിയില്‍ ഒപ്പുവച്ചത്.

You must be logged in to post a comment Login