മദര്‍ എല്ലാവരെയും താത്പര്യത്തോടെ ശുശ്രൂഷിച്ചു; സൗഖ്യം ലഭിച്ച ബ്രസീലിയന്‍ എന്‍ജിനീയര്‍

മദര്‍ എല്ലാവരെയും താത്പര്യത്തോടെ ശുശ്രൂഷിച്ചു; സൗഖ്യം ലഭിച്ച ബ്രസീലിയന്‍ എന്‍ജിനീയര്‍

യാചകരെയും കുഷ്ടരോഗികളെയും തെരുവു കുട്ടികളെയുമെല്ലാം ഒരു പോലെ സ്‌നേഹിച്ച വ്യക്തിയാണ് മദര്‍ തെരേസ. ഇവരിലൊന്നും ഉള്‍പ്പെടുന്ന വ്യക്തിയല്ലായിരുന്നില്ലെങ്കില്ലും മദര്‍ തന്നെ സ്‌നേഹിച്ചിരുന്നുവെന്ന് മാര്‍സിലിയോ ആന്‍ഡ്രിനോ വിശ്വസിച്ചു. കാരണം ആ സ്‌നേഹത്തിന്റെ പേരിലാണല്ലോ മദര്‍ യേശുവിനോട് ചോദിച്ച് തനിക്കുണ്ടായിരുന്ന ബ്രയിന്‍ ട്യൂമറില്‍ നിന്നും സൗഖ്യം നേടിത്തന്നത്.

ബ്രസീലില്‍ മെക്കാനില്‍ എന്‍ഞ്ചിനീയറായ മാര്‍സിലിയോ അന്‍ഡ്രിനോ മദര്‍ തെരേസയോട് മാധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ലഭിച്ച സൗഖ്യത്താലാണ് ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.

You must be logged in to post a comment Login