മദര്‍ ഏലീശ്വ സ്ത്രീ സമൂഹത്തിന് മാതൃക: സൗമിനി ജയിന്‍

മദര്‍ ഏലീശ്വ സ്ത്രീ സമൂഹത്തിന് മാതൃക: സൗമിനി ജയിന്‍

കൊച്ചി: ദൈവദാസി മദര്‍ ഏലീശ്വ സ്ത്രീസമൂഹത്തിനു മുഴുവന്‍ മാതൃകയാണെന്ന് കൊച്ചി മേയര്‍ സൗമിനി ജയിന്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിച്ച് ദീര്‍ഘവീക്ഷണത്തോടും ധീരതയോടെയും പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു മദര്‍ ഏലീശ്വയുടേതെന്ന് സൗമിനി ജയിന്‍ അനുസ്മരിച്ചു. മദര്‍ ഏലീശ്വയുടെ ജീവിതത്തെയും പ്രബോധനങ്ങളെയും ആധാരമാക്കി കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയോഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സൗമിനി ജയിന്‍.

കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മ്മലൈറ്റസ് (സിടിസി) സ്ഥാപിക്കപ്പെട്ടതിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സിടിസി സന്യാസസഭ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്ഡ ലൈസ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

നമ്മുടെ ആത്മാവ് പ്രചോദിപ്പിക്കുന്നതനുസരിച്ച് മറ്റുള്ളവര്‍ക്ക് നന്‍മ ചെയ്യണം. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുമ്പോള്‍ ലഭിക്കുന്ന മാനസിക സംതൃപ്തിയാണ് പുണ്യം. ഈ പുണ്യത്തിന്റെ പ്രതിഫലനമെന്നോണമാണ് സ്ത്രീവിദ്യാഭ്യാസമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ സിടിസിയുടെ പ്രവര്‍ത്തനമെന്നും സൗമിനി ജയിന്‍ ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login