മദര്‍ തെരേസയുടെ പ്രസിദ്ധീകരിക്കാത്ത എഴുത്തുകള്‍ പ്രകാശനത്തിന്

മദര്‍ തെരേസയുടെ പ്രസിദ്ധീകരിക്കാത്ത എഴുത്തുകള്‍ പ്രകാശനത്തിന്

കോല്‍ക്കത്ത: മദര്‍ തെരേസയുടെ പ്രസിദ്ധീകരിക്കാത്ത എഴുത്തുകളുടെ ശേഖരണം മദറിനെ വിശുദ്ധയാക്കുന്നതിന് ഒരുമാസം മുന്‍പ്, ഒാഗസ്റ്റില്‍ പ്രസിദ്ധീകരിക്കും.

ക്രൗണ്‍ പബ്ലികേഷന്‍ ഗ്രൂപ്പിന്റെ പ്രസാധകരായ ഇമേജ് ആഗസ്റ്റ് 16ന് മദര്‍ തെരേസയുടെ പുസ്തകമായ “എ കോള്‍ ടു മേഴ്‌സി: ഹാര്‍ട്ട്‌സ് ടു ലവ്, ഹാന്‍ഡ്‌സ് ടു സേര്‍വ് ” പ്രസിദ്ധീരിക്കുമെന്ന് അറിയിച്ചിരുന്നു.

കരുണയും അനുകമ്പയും നിറഞ്ഞിരിക്കുന്ന പുസ്തകം ഗ്രന്ഥ രൂപത്തിലാക്കിയത് മദറിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനായി ഏറെ പ്രയത്‌നിച്ച ഫാ. ബ്രിയാന്‍ കൊളോഡെയ്‌ജെചക്കാണ്. ഇദ്ദേഹം തന്നെയാണ് 2007ല്‍ പ്രസിദ്ധീകരിച്ച മദര്‍ തെരേസ: കം ബി മൈ ലൈറ്റ്: ദി പ്രൈവറ്റ് റൈറ്റിംങ്ങ്‌സ് ഓഫ് ദി സെയ്ന്റ് ഓഫ് കല്‍ക്കട്ടയെന്ന പുസകവും ചിട്ടപ്പെടുത്തിയത്.

സെപ്റ്റംബര്‍ 4ന് റോമില്‍ വച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.

You must be logged in to post a comment Login