‘മദര്‍ തെരേസയാണെനിക്ക് സൗഖ്യം നല്‍കിയതെന്നുറപ്പാണ്’

‘മദര്‍ തെരേസയാണെനിക്ക് സൗഖ്യം നല്‍കിയതെന്നുറപ്പാണ്’

റിമിനി: ‘രോഗ നിര്‍ണ്ണയത്തിന് മുന്‍പേ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് എനിക്ക് അന്നേ മനസ്സിലായി. സഹിക്കാന്‍ കഴിയാത്ത വേദനകള്‍ക്കിടയിലും എന്തോ കാര്യമായി എന്നില്‍ സംഭവിച്ചു എന്ന് വ്യക്തമായി. മദര്‍ തെരേസയാണ് എന്നെ സുഖപ്പെടുത്തിയത് എന്ന് എനിക്കുറപ്പാണ്.’

വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്താന്‍ വഴിതെളിച്ച ബ്രസീലിയന്‍ വംശജന്‍, മാര്‍സിലിയോ ഹദാദ് ആന്‍ഡ്രിനോ തന്റെ രോഗശാന്തി അനുഭവത്തെക്കുറിച്ച് ഓഗസ്റ്റ് 19-25വരെ നീണ്ടു നിന്ന റിമിനി വാര്‍ഷിക മീറ്റിങ്ങില്‍ വച്ച് തന്റെ അനുഭവം മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചപ്പോള്‍ പറഞ്ഞതാണിത്. അദ്ദേഹത്തിന്റെ ഭാര്യ ഫെര്‍ണാഡയും ഒപ്പം ചേര്‍ന്നു.

തീവ്രമായ വേദനയിലൂടെ കടന്നു പോയ വര്‍ഷങ്ങളായിരുന്നു അത്. രണ്ടു വര്‍ഷത്തോളം വേദന നീണ്ടു നിന്നു. ചികിത്സയ്ക്കായുള്ള ആദ്യത്തെ ശ്രമം വിഫലമായി. അതോടെ ഡോക്ടര്‍ ചികിത്സാരീതി മാറ്റി. എന്നാല്‍ മാര്‍സിലിയോയുടെ സ്ഥിതി കൂടുതല്‍ മോശമാകുവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യ താന്‍ നേരിട്ട ദുരിതങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചു.

ഒക്ടോബര്‍ 2008ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തില്‍ ഡോക്ടര്‍മാര്‍ വിദഗ്ദ പരിശോദന നടത്തി. അതോടെ ഇദ്ദേഹത്തിന്റെ തലയില്‍ 8 ബ്രയിന്‍ ട്യൂമറുകള്‍ വളരുന്നതായി അവര്‍ കണ്ടെത്തി. ഭാര്യ പറഞ്ഞു.

‘വിവാഹത്തിനു മുന്‍പ് ഇടവവികാരി സമ്മാനിച്ച മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച് ഞങ്ങള്‍ എപ്പോഴും പ്രാര്‍ത്ഥിക്കും. ഫെര്‍ണാഡ പറഞ്ഞു. മാര്‍ക്കോളിയുടെ തലയില്‍ ട്യൂമര്‍ ബാധിച്ച പ്രദേശത്ത് തിരുശേഷിപ്പ് വച്ചാണ് പ്രാര്‍ത്ഥിച്ചിരുന്നത്. ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല ഇത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹവും വിശ്വാസവും വര്‍ദ്ധിപ്പിച്ചു. ഇന്ന് ചിന്തിച്ചുനോക്കുമ്പോള്‍ എല്ലാം നല്ലതിനാണെന്ന് മനസ്സിലാവുന്നു. അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

2008 ഡിസംബര്‍ മാസത്തില്‍ ക്യാന്‍സറസായ കോശങ്ങളെ ഓപ്പറേഷനിലൂടെ നീക്കം ചെയ്തു കളയാന്‍ ആശപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഓപ്പറേഷന്‍ തീയറ്ററില്‍ നിന്ന് രോഗശാന്തി നേടി എഴുന്നേറ്റു നടന്ന വ്യക്തിയാണിദ്ദേഹം. ‘അന്ന് ജീവിതത്തില്‍ അതു വരെ അനുഭവിച്ചിട്ടില്ലാത്ത സമാധാനത്തിലാണ് ഞാന്‍ എഴുന്നേറ്റു നടന്നത്. എന്താണ് സംഭിവിക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല.’

തലവേദനയ്ക്ക് ശമനം നേരിട്ടതിനെ തുടര്‍ന്ന് എന്നെ റൂമിലേക്ക് മാറ്റി. തലയിലെ വെള്ളക്കെട്ടിന് ശമനമുണ്ടായി. മാത്രമല്ല ക്യാന്‍സറസായ കോശങ്ങളുടെ വളര്‍ച്ച 70 ശതമാനത്തോളം കുറഞ്ഞു. മൂന്നു ദിവസം കഴിഞ്ഞ് പരിശോദിച്ചപ്പോള്‍ ക്യാന്‍സര്‍ കോശങ്ങളുടെ തരി പോലും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.

‘ഇത്ര പെട്ടന്ന് പ്രവര്‍ത്തിക്കുന്ന ഒരു ആന്റിബയോട്ടിക്കുകളും ഇന്ന് നിലവിലില്ല. മുകളിലുള്ള ആരോ നിങ്ങളെ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്.’ മാര്‍സിലോയെ ചികിത്സിച്ച ഡോക്ടര്‍ സൗഖ്യം ലഭിച്ചതിനു ശേഷം ഫെര്‍ണാഡയോട് പറഞ്ഞ വാക്കുകളാണിത്.

സൗഖ്യം ലഭിച്ച് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ എവിടെപ്പോയാലും ഇന്ന് മദര്‍ തെരേസയുടെ തിരുശേഷിപ്പ് കൊണ്ടു പോകും. ഇന്ന് സ്വന്തം മക്കളെയും ഭര്‍ത്താവിനെയും കാണുമ്പോള്‍ ഫെര്‍ണാഡ നന്ദിയോടെ ദൈവത്തെ ഓര്‍ക്കും. ദൈവം ജീവിതത്തില്‍ ചൊരിഞ്ഞ അത്ഭുതത്തെ അനുദിനം സ്മരിച്ച് സന്തോഷത്തോടെ ജീവിക്കുകയാണ് ഇവരിന്ന്.

You must be logged in to post a comment Login