മദര്‍ തെരേസയില്‍ നിന്ന് എല്ലാവര്‍ക്കും പഠിക്കാനുണ്ട്: ഒരു പാക്കിസ്ഥാന്‍ മുസ്ലീമിന്റെ വാക്കുകള്‍

മദര്‍ തെരേസയില്‍ നിന്ന് എല്ലാവര്‍ക്കും പഠിക്കാനുണ്ട്: ഒരു പാക്കിസ്ഥാന്‍ മുസ്ലീമിന്റെ വാക്കുകള്‍

ലാഹോര്‍: എല്ലാവര്‍ക്കും എന്തെങ്കിലും പഠിക്കാനുള്ള ഒരു പാഠപുസ്തകമാണ് മദര്‍ തെരേസയെന്ന് പാക്കിസ്ഥാനിലെ ഫിലാന്ത്രോപ്പിസ്റ്റ് അബ്ദുള്‍ സത്താര്‍ ഏദി. എണ്‍പത്തിയെട്ടാം വയസില്‍ ജൂലൈ എട്ടിനാണ് ഏദി മരണമടഞ്ഞത്.  മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് കാണാന്‍ പാക്കിസ്ഥാനിലെ മദര്‍ തെരേസ എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന് കഴിഞ്ഞില്ല. ഏദി മരണമടഞ്ഞ ദിനത്തില്‍ കറാച്ചി അതിരൂപത അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ജാഗരണപ്രാര്‍ത്ഥന സംഘടിപ്പിച്ചിരുന്നു. വിവിധ മതവിശ്വാസികളുടെ വലിയൊരു സംഗമവേദി കൂടിയായിരുന്നു അദ്ദേഹത്തിന്റെ ശവസംസ്‌കാരചടങ്ങുകള്‍.

You must be logged in to post a comment Login