മദര്‍ തെരേസയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ കൊല്‍ക്കോത്തയില്‍ പ്രദര്‍ശനത്തിന്

മദര്‍ തെരേസയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ കൊല്‍ക്കോത്തയില്‍ പ്രദര്‍ശനത്തിന്

കൊല്‍ക്കോത്ത: കൊല്‍ക്കോത്ത അതിരൂപതയും, മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങളും ചേര്‍ന്ന് സെപ്റ്റംബര്‍ 29 മുതല്‍ മദര്‍ തെരേസയുടെ അപൂര്‍വ്വ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തും. പ്രമുഖ കലാകാരന്മാരും വി. മദര്‍ തെരേസയുമായി അടുത്തു ബന്ധമുള്ള സന്യാസിനികളും ചേര്‍ന്നൊരുക്കുന്ന പ്രദര്‍ശനത്തില്‍ എട്ടടി പൊക്കമുള്ള ചിത്രങ്ങള്‍ മുതല്‍ മദര്‍ തെരേസ അനുഗ്രഹിച്ചവ വരെ ഉള്‍പ്പെടും.

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിശുദ്ധയോടുള്ള നന്ദി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രദര്‍ശനം നടത്തുന്നതെന്ന് എംഒ സിയുടെ സുപ്രീം ജനറല്‍ സിസ്റ്റര്‍ മേരി പ്രേമ പറഞ്ഞു.

ചിത്രപ്രദര്‍ശനം കൂടാതെ സകല വിശ്വാസത്തിലും ഉള്‍പ്പെടുന്നവരുടെ പ്രത്യേക പ്രാര്‍ത്ഥന, നന്ദി സൂചകമായുള്ള ദിവ്യകാരുണ്യ ആരാധന തുടങ്ങി സംസ്‌കാരിക പരിപാടികള്‍ വരെ നടക്കും
സെപ്റ്റംബര്‍ 24ന്‌ തുടങ്ങുന്ന പരിപാടികള്‍ ഒക്ടോബര്‍ 4നാണ് അവസാനിക്കുക.

“എ ട്രിബ്യൂട്ട് ടു മദര്‍ തെരേസ” എന്ന പേരിലുള്ള ചിത്രപ്രദര്‍ശനം സെന്റ് സേവ്യേഴ്‌സ് കോളേജിലാണ് നടക്കുകയെന്ന് കൊല്‍ക്കോത്ത അതിരൂപതയുടെ പബ്ലിക്ക് റിലേഷന്‍ ഓഫീസറും വികാരിയുമായ ഫാ. ഡൊമിനിക്ക് ഗോംസ് പറഞ്ഞു.

You must be logged in to post a comment Login