മദര്‍ തെരേസയുടെ ആത്മീയ ഇരുളിനു പിന്നിലെ രഹസ്യം…

മദര്‍ തെരേസയുടെ ആത്മീയ ഇരുളിനു പിന്നിലെ രഹസ്യം…

ഏതാണ്ട് 50 വര്‍ഷകാലത്തോളം മദര്‍ തെരേസ അതികഠിനമായ ആത്മീയ ഇരുളില്‍ കഴിഞ്ഞു. തന്റെ ജീവിതം പൂര്‍ണ്ണമായി നല്‍കിയ നാഥന്‍ തന്നെ ഉപേക്ഷിച്ചു എന്ന ചിന്തയാണ് മദറിന്റെ ഉള്‍വേദനയ്ക്കുണ്ടായ കാരണം.

മദറിന്റെ മരണത്തിനു ശേഷം ജെസ്യൂട്ട് വൈദികര്‍ അവരുടെ കത്തുകള്‍ സംരക്ഷിച്ചു പോന്നു. മദറിനെ വിശുദ്ധയായി നാമകരണം ചെയ്യപ്പെടുന്നതിനു വേണ്ടി ഇവ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികള്‍ക്ക് കൈമാറി. ഇതിലൂടെയാണ് മദറിനുണ്ടായിരുന്ന ആത്മീയ വേദനകളെക്കുറിച്ച് ലോകം അറിയുന്നത്.

മദര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വല്ലാത്ത ശൂന്യത അനുഭവിച്ചു. ഇതിലൂടെ ദൈവം എന്താണ് തന്നില്‍ നിന്ന് ആഗ്രഹിക്കുന്നത് എന്നവര്‍ കണ്ടെത്തി, നമുക്ക് ദൈവത്തില്‍ നിന്ന് എന്ത് ലഭിക്കും എന്നോര്‍ത്തല്ല പ്രാര്‍ത്ഥിക്കേണ്ടതെന്ന്.
തന്റെ സ്വന്തം അനുഭവത്തിലൂടെ മദര്‍ ഭവനരഹിതരായി ഉപേക്ഷിക്കപ്പെടുന്ന ആളുകളുടെ
മനോവിഷമം മനസ്സിലാക്കി. ഓരോ തവണയും ഉപേക്ഷിക്കപ്പെടുന്നു എന്ന് ചിന്തിക്കുമ്പോള്‍ മദര്‍ തെരേസ കൂടുതല്‍ ആത്മാര്‍ത്ഥതയോടെ ദൈവത്തെ സ്‌നേഹിക്കുവാനും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ ശുശ്രൂഷിക്കുവാനും പഠിച്ചു.

You must be logged in to post a comment Login