മദര്‍ തെരേസയുടെ ഔദ്യോഗിക ചിത്രം അനാച്ഛാദനം ചെയ്തു

മദര്‍ തെരേസയുടെ ഔദ്യോഗിക ചിത്രം അനാച്ഛാദനം ചെയ്തു

വാഷിംങ്ടണ്‍ ഡിസി: വാഷിംങ്ടണ്‍ ഡിസിയിലെ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ദേശീയ ദേവാലയത്തില്‍ കൊല്‍ക്കത്തയിലെ വി. മദര്‍ തെരേസയുടെ ചിത്രം അനാച്ഛാദനം ചെയ്തു.

ചിത്രകാരനായ ചാസ് ഫഗാന്‍ വരച്ച ‘സെന്റ് തെരേസ ഓഫ് കോല്‍ക്കൊത്ത: ക്യാരിയര്‍ ഓഫ് ഗോഡ്‌സ് ലവ്’ എ പേരില്‍ അറിയപ്പെടുന്ന ഓയില്‍ പെയ്ന്റിങ്ങ് അനാവരണം ചെയ്തത് ചിത്രകാരന്‍ തന്നെയാണ്.

മദറിന്റെ നാമകരണ ചടങ്ങുകളുടെ ഔദ്യോഗിക ചിത്രമാണിത്. നൈറ്റ് ഓഫ് കൊളംബസിനാണ് ചിത്രത്തിനു മേല്‍ ചുമതല. മദറിന്റെ ഔദ്യോഗിക ചിത്രത്തില്‍ പ്രാര്‍ത്ഥന ഉള്‍പ്പെടുത്തി ആയിരക്കണക്കിന് കാര്‍ഡുകള്‍ പുറത്തിറക്കി മദറിന്റെ നാമകരണചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നൈറ്റ് ഓഫ് ദി കൊളംബസ് വിതരണം ചെയ്തു.

You must be logged in to post a comment Login