മദര്‍ തെരേസയുടെ ജീവിതം സിനിമയായപ്പോള്‍…

മദര്‍ തെരേസയുടെ ജീവിതം സിനിമയായപ്പോള്‍…

മദര്‍ തെരേസയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയിട്ടുള്ള ഹോളിവുഡ് സിനിമയാണ് ദ ലെറ്റേഴ്‌സ്. ഏകാന്തതയും ദൈവത്താല്‍ തിരസ്‌ക്കരിക്കപ്പെട്ടോയെന്ന ആകുലതയും പേറുന്ന മനോഭാവങ്ങളിലൂടെ കടന്നുപോയ മദര്‍തെരേസയുടെ ജീവിതത്തിലെ നാല്പതുവര്‍ഷങ്ങളെക്കുറിച്ച് മദര്‍ തന്നെ എഴുതിയ കത്തുകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

വത്തിക്കാന്‍ വൈദികനായ ഫാദര്‍ സെലെസ്റ്റെ വാന്റെ കാഴ്ചപ്പാടിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.അദ്ദേഹത്തിന് മദര്‍ അയച്ച കത്തുകളാണ് സിനിമയുടെ ഇതിവൃത്തം.  അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലൂടെ മദറിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും മതാത്മകതീക്ഷ്ണതയും അപ്രതിരോധ്യമായ ആത്മീയതയും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.

വില്യം റീഡ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ജൂലിയറ്റ് സ്റ്റീവന്‍സനാണ് മദറിന്റെ വേഷം കൈകാര്യം ചെയ്തത്. മാക്‌സ് വോണ്‍ സിഡോ വൈദികന്റെ വേഷവും.

119 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമ അമേരിക്കയില്‍ 2015 ഡിസംബര്‍ നാലിനാണ് റീലിസ് ചെയ്തത്. ഒരു കോടി ഡോളര്‍ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രം 1.6 കോടി മില്യനാണ് കളക്ഷന്‍ കിട്ടിയത്.

ബി

You must be logged in to post a comment Login