മദര്‍ തെരേസയുടെ നടക്കാതെ പോയ സ്വപ്നം

മദര്‍ തെരേസയുടെ നടക്കാതെ പോയ സ്വപ്നം

റോം: മദര്‍ തെരേസ തന്റെ അവസാന കാലത്ത് ചൈനയില്‍ തന്റെ സന്യാസ സഭാസമൂഹം സ്ഥാപിക്കുന്നതിനായി മൂന്നു തവണ രാജ്യം സന്ദര്‍ശിച്ചത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. എന്നാല്‍ ചൈനയും വത്തിക്കാനും തമ്മിലുള്ള മോശം ബന്ധത്തിന്റെ പേരില്‍ തന്റെ ശ്രമങ്ങള്‍ അസ്ഥാനത്തായി ഹൃദയം തകര്‍ന്ന മനോവിഷമത്തിലാണ് അവര്‍ അവസാനം
ചൈനയില്‍ നിന്നും തിരികെ മടങ്ങിയത്.

റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് മുതല്‍ പല മുസ്ലീം രാജ്യങ്ങളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ തന്റെ സഭാസമൂഹം സ്ഥാപിച്ചു. പിന്നീട് ചൈനയിലെ ജനങ്ങള്‍ക്കും തന്റെ സേനവം എത്തിക്കുവാന്‍ അവര്‍ വളരെ നാള്‍ ആഗ്രഹിച്ചിരുന്നതായി ഫാ. ജോണ്‍ വേര്‍ത്തിലി പറഞ്ഞു. വര്‍ഷങ്ങളായി ചൈനയില്‍ ജീവിച്ച് അവിടെ പഠിപ്പിക്കുന്ന ഇദ്ദേഹമാണ് മദറിന്റെ മൂന്ന് ചൈന യാത്രകളിലും അവരുടെ കൂടെയുണ്ടായിരുന്നത്.

1986ലാണ് മദര്‍ ആദ്യമായി ചൈന സന്ദര്‍ശനം നടത്തിയത്. പിന്നീട് 1993ല്‍ വീണ്ടും സന്ദര്‍ശിക്കുകയുണ്ടായി. അവസാനമായി മദര്‍ ചൈനയിലെത്തിയത് 1994ലാണ്. അപ്പോഴേക്കും ചൈനയിലെ ഹൈനാന്‍ പ്രദേശത്ത് വിഗലാംഗര്‍ക്കും അനാഥര്‍ക്കുമായി മദര്‍ തെരേസയുടെ നാല് സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള രേഖകള്‍ മദറിന് ലഭിച്ചു. എന്നാല്‍ ഹൈനാനിലേക്ക് പറക്കുന്നതിനു മുന്‍പ്, ഹോങ്കോങ്ങില്‍ എത്തിയപ്പോഴേക്കും മദറിന് ഹൈനാനിലേക്കുള്ള പ്രവേശനാനുമതി ലഭിച്ചില്ല. അത് അവരെ തളര്‍ത്തി. ഫാ. വേര്‍ത്തിലി പറഞ്ഞു.

എന്നാല്‍ ഇന്ന് ചൈനയുമായുള്ള ബന്ധം പുന:സ്ഥാപിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ വളരെയധികം പരിശ്രമിക്കുന്നുണ്ട്. ബെയ്ജിങ്ങ് സന്ദര്‍ശനം അദ്ദേഹത്തിന്‍ സ്വപ്‌നമാണ്. അദ്ദേഹത്തിന്റെ സൗത്ത് കൊറിയയിലേക്കുള്ള വിമാനയാത്രയില്‍ ചൈനയുടെ എയിര്‍സ്‌പേയ്‌സിലൂടെ കടക്കാന്‍ പാപ്പയെ അനുവദിച്ചതു തന്നെ ചൈനയുമായുള്ള വത്തിക്കാന്റെ ബന്ധത്തിലുണ്ടായ മാറ്റമാണ്.

You must be logged in to post a comment Login