മദര്‍ തെരേസയുടെ നാമകരണ ചടങ്ങിന് സാക്ഷ്യം വഹിച്ചത് ഒരുലക്ഷത്തിലധികം ആളുകള്‍

മദര്‍ തെരേസയുടെ നാമകരണ ചടങ്ങിന് സാക്ഷ്യം വഹിച്ചത് ഒരുലക്ഷത്തിലധികം ആളുകള്‍

വത്തിക്കാന്‍ സിറ്റി: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന്
നേരിട്ട് സാക്ഷ്യം വഹിക്കാന്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയിത് 120,000 ആളുകള്‍.

ദൈവകരുണ എല്ലാവരിലും എത്തിക്കുന്നതിനു വേണ്ടി പരിശ്രമിച്ച വ്യക്തിയാണ് മദര്‍ തെരേസയെന്ന് അവരുടെ ജീവിതം പരിശോദിക്കുമ്പോള്‍ വ്യക്തമാകുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നാമകരണ ചടങ്ങിലെ പ്രസംഗത്തിനിടയില്‍ പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ടവര്‍ക്കും അനാധര്‍ക്കുമായി തന്നെത്തന്നെ അവര്‍ വിട്ടു കൊടുത്തു. 2016ലെ കരുണയുടെ വര്‍ഷത്തോട് ബന്ധപ്പെടുത്തി മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login