മദര്‍ തെരേസയുടെ പുതിയ പുസ്തകത്തിന് അവതാരിക ഫ്രാന്‍സിസ് പാപ്പ

മദര്‍ തെരേസയുടെ പുതിയ പുസ്തകത്തിന് അവതാരിക ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ‘ലെറ്റ് അസ് ലവ് ദോസ് ഹൂ ആര്‍ അണ്‍ലവ്ഡ്’ എന്ന പേരില്‍ പുറത്തിറങ്ങുന്ന മദര്‍ തെരേസയുടെ പുതിയ പുസ്തകത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അവതാരിക എഴുതി. 1973ല്‍ മിലാനിലെ കന്യാസ്ത്രീകള്‍ക്കും യുവതീയുവാക്കള്‍ക്കുമായി നടത്തിയ മീറ്റിങ്ങില്‍ മദര്‍ തെരേസ പ്രസംഗിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പുതിയ പുസ്തകം ഇറക്കുക.

പുസ്തകത്തിന്റെ അവതാരികയില്‍ പ്രാര്‍ത്ഥന, അനുകമ്പ, കാരുണ്യ പ്രവര്‍ത്തി, കുടുംബം, യുവതീയുവാക്കള്‍ എന്നീ അഞ്ച് വിഷയങ്ങളാണ് പാപ്പ പ്രതിഫലിപ്പിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 4നാണ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.

You must be logged in to post a comment Login