മദര്‍ തെരേസയുടെ പൂര്‍ണ്ണകായ വെങ്കല പ്രതിമയുടെ സ്ഥാപനം ഓഗസ്റ്റ് 25 ന്

മദര്‍ തെരേസയുടെ പൂര്‍ണ്ണകായ വെങ്കല പ്രതിമയുടെ സ്ഥാപനം ഓഗസ്റ്റ് 25 ന്

കൊല്‍ക്കൊത്ത: ആര്‍ച്ച് ബിഷപ് മന്ദിരത്തില്‍ മദര്‍ തെരേസയുടെ പൂര്‍ണ്ണകായ വെങ്കലപ്രതിമ ഓഗസ്റ്റ് 25 ന് നടക്കുന്ന പ്രത്യേക ചടങ്ങിനോട് അനുബന്ധിച്ച് അനാച്ഛാദനം ചെയ്യുമെന്ന് ആര്‍ച്ച് ബിഷപ് തോമസ് ഡിസൂസ അറിയിച്ചു. വിശുദ്ധ ജോണ്‍ പോള്‍രണ്ടാമന്റെ പ്രതിമയ്ക്ക് സമീപമായിരിക്കും മദര്‍ തെരേസയുടെ രൂപവും സ്ഥാപിക്കുന്നത്.

മദര്‍ തെരേസയുടെ 106 ാം ജന്മദിനം എന്ന പ്രത്യേകത കൂടിയുണ്ട് ഓഗസ്റ്റ് 25 ന്. നമിത് ബജോറിയായാണ് രൂപം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

You must be logged in to post a comment Login