മദര്‍ തെരേസയുടെ പേരില്‍ ചലച്ചിത്രമേള

മദര്‍ തെരേസയുടെ പേരില്‍ ചലച്ചിത്രമേള

കൊല്‍ക്കത്ത: സെപ്റ്റംബര്‍ മാസം വിശുദ്ധയാക്കുന്ന മദര്‍ തെരേസയുടെ പേരില്‍ ഇന്ത്യയിലുടനിളം 100 സ്ഥലങ്ങളിലായി ചലച്ചിത്രമേള നടക്കും.

വേള്‍ഡ് കാത്തലിക്ക് അസോസിയേഷന്‍ ഫോര്‍ കമ്യൂണിക്കേഷന്റെ ഇന്ത്യന്‍ വിഭാഗമായ ദി മദര്‍ തെരേസ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ നേതൃത്തില്‍ ഓഗസ്റ്റ് 26 മുതലാണ് ചലച്ചിത്രമേള നടക്കുക. ഇന്ത്യയിലെ കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന ചലച്ചിത്രമേള അടുത്ത ആറു മാസം ലോകമെമ്പാടും 50 രാജ്യങ്ങളിലായി പ്രദര്‍ശനം നടത്തും.

മദര്‍ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ചിട്ടുള്ള ഏറ്റവും നല്ല ചിത്രങ്ങളാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ സുനില്‍ ലൂക്കാസ് പറഞ്ഞു. മദര്‍ തെരേസയുടെ സന്ദേശം ലോകത്തിന് നല്‍കുകയാണ് ചലച്ചിത്രമേള കൊണ്ട് അര്‍ത്ഥമാക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login