മദര്‍ തെരേസയുടെ പ്രഥമതിരുനാള്‍ വത്തിക്കാനില്‍ ഭക്തിസാന്ദ്രം

മദര്‍ തെരേസയുടെ പ്രഥമതിരുനാള്‍ വത്തിക്കാനില്‍ ഭക്തിസാന്ദ്രം

വത്തിക്കാന്‍ : വിശുദ്ധ മദര്‍ തെരേസായുടെ പ്രഥമ തിരുനാള്‍ വത്തിക്കാനില്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. പതിനായിരങ്ങളാണ് തിരുനാളില്‍ സംബന്ധിച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

പ്രാദേശിക സമയം രാവിലെ പത്തിനു വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ലത്തീനില്‍ അര്‍പ്പിച്ച കൃതജ്ഞതാബലിക്കു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെദ്രോ പരോളിന്‍ ആണ് മുഖ്യകാര്‍മികത്വം വഹിച്ചത്. ”ദൈവത്തിന്റെ കരങ്ങളിലെ ചെറിയ പെന്‍സില്‍’ എന്നു മദര്‍ തന്നെക്കുറിച്ചുതന്നെ പറഞ്ഞിരുന്ന നിര്‍വചനം ഉള്‍പ്പെടെ മദര്‍ തെരേസയുടെ ജീവിതത്തിലെ നിരവധി സംഭവങ്ങള്‍ എടുത്തുകാട്ടിയാണ് കര്‍ദിനാള്‍ ആമുഖ സന്ദേശം നല്‍കിയത്.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുംബൈ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കോല്‍ക്കത്ത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ, മറ്റു ബിഷപ്പുമാര്‍ എന്നിവരും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി, മറ്റു നിരവധി വൈദികര്‍ എന്നിവരും സഹകാര്‍മികരായിരുന്നു.

മിഷനറീസ് ഓഫ് ചാരിറ്റി അംഗവും പോസ്റ്റുലേറ്ററുമായ റവ. ഡോ. ബ്രെയന്‍ കോവോജയ്ചുക് ദൈവത്തോടും, ഫ്രാന്‍സിസ് മാര്‍പാപ്പയോടും, കര്‍ദിനാള്‍ പെദ്രോ പരോളിനോടും, മറ്റ് എല്ലാവരോടും മിഷനറീസ് ഓഫ് ചാരിറ്റിയുടെ പേരിലും കത്തോലിക്കസഭയുടെ പേരിലും കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന് മദര്‍തെരേസയുടെ തിരുശേഷിപ്പ് സെന്റ് ജോവാന്നി ലാറ്ററന്‍ ബസലിക്കയില്‍ വണക്കത്തിനായി സ്ഥാപിച്ചു.

You must be logged in to post a comment Login