മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപന ചടങ്ങില്‍ കൊല്‍ക്കൊത്തയില്‍ നിന്ന് 350 പേര്‍ പങ്കെടുക്കും

മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപന ചടങ്ങില്‍ കൊല്‍ക്കൊത്തയില്‍ നിന്ന് 350 പേര്‍ പങ്കെടുക്കും

കൊല്‍ക്കൊത്ത: സെപ്തംബര്‍ നാലിന് നടക്കുന്ന മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപന ചടങ്ങില്‍ കൊല്‍ക്കൊത്തയില്‍ നിന്ന് 350 പേര്‍ പങ്കെടുക്കും. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രേമ, ആര്‍ച്ച് ബിഷപ് തോമസ് ഡിസൂസ, വികാര്‍ ജനറല്‍ ഡൊമിനിക്ക് ഗോമസ്, മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരും സംസ്ഥാന ഗവണ്‍മെന്റ് പ്രതിനിധികളും ഇക്കൂട്ടത്തില്‍ പെടും.

അതിരൂപതയില്‍ നിന്നുള്ള ആറുപേരെ ആര്‍ച്ച് ബിഷപും കൊല്‍ക്കൊത്തയിലെ മിഷനറീസ് ഓഫ് ചാരിരിറ്റിയില്‍ നിന്നുള്ള അഞ്ചുപേരെ സിസ്റ്റര്‍ പ്രേമയും നയിക്കും. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള സഭാംഗങ്ങളും ഇവരുടെ ഒപ്പം ചേരും.

വിശുദ്ധ പദ പ്രഖ്യാപനച്ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം പങ്കെടുക്കാന്‍ തനിക്ക് അവസരം ലഭിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു.

You must be logged in to post a comment Login