മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിനായി വിതരണം ചെയ്തത് ഒരു ലക്ഷം ടിക്കറ്റുകള്‍

മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിനായി  വിതരണം ചെയ്തത് ഒരു ലക്ഷം ടിക്കറ്റുകള്‍

ഇന്ന് നടക്കുന്ന മദര്‍ തെരേസയുടെ വിശുദ്ധ പദ പ്രഖ്യാപനത്തോട് അനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനായി വത്തിക്കാന്‍ വിതരണം ചെയ്തത് ഒരു ലക്ഷം ടിക്കറ്റുകള്‍. 600 അക്രെഡിറ്റഡ് ജേര്‍ണലിസ്റ്റുകളും 125 ടെലിവിഷന്‍ കറന്‍സ് പോണ്ടന്റുകളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ ഗ്രെഗ് ബര്‍ക്ക് അറിയിച്ചു.

വത്തിക്കാന്‍ റേഡിയോ അഞ്ച് ഭാഷകളില്‍ ലൈവ് കവറേജ് നല്കും കൂടാതെ അല്‍ബേനിയന്‍ ഭാഷയിലും. മദര്‍ തെരേസയുടെ ആദ്യ തിരുനാള്‍ ദിനമായ സെപ്തംബര്‍ അഞ്ചിന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പെട്രോ പരോലിന്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍  രാവിലെ പത്തുമണിക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

You must be logged in to post a comment Login