മദര്‍ തെരേസയുടെ വിശുദ്ധ പദവി സെന്റ് മേരീസ് ബസിലിക്കയില്‍ ആഘോഷിച്ചു

മദര്‍ തെരേസയുടെ  വിശുദ്ധ പദവി സെന്റ് മേരീസ് ബസിലിക്കയില്‍ ആഘോഷിച്ചു

കൊച്ചി: മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനം എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലും വിവിധ ചടങ്ങുകളോടെ ആചരിച്ചു.

വൈകുന്നേരം അഞ്ചിന് ബസിലിക്കയില്‍ വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. ബസിലിക്കയില്‍ സ്ഥാപിച്ച മദര്‍ തെരേസയുടെ തിരുസ്വരൂപത്തിന്റെ ആശീര്‍വാദവും ബിഷപ് നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന കൃതജ്ഞതാബലിക്കും മാര്‍ പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

വികാരി റവ.ഡോ. ജോസ് പുതിയേടത്ത്, ഫാ. ജോസഫ് കുഞ്ചേരത്ത്, ഫാ. ജോസ് തച്ചില്‍, ഫാ. തോബിയാസ്, ഫാ. ചാക്കോ കിലുക്കന്‍, ഫാ.വര്‍ഗീസ് മൂഞ്ഞേലി, ഫാ. ജോസഫ് പാറേക്കാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

കൃതജ്ഞതാബലിക്കുശേഷം വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പുകൊണ്ട് മാര്‍ പുത്തന്‍വീട്ടില്‍ വിശ്വാസികളെ ആശീര്‍വദിച്ചു.

You must be logged in to post a comment Login