മദര്‍ തെരേസയുടെ വിശുദ്ധ പദവി ആഘോഷിക്കാന്‍ മാഴ്‌സിഡോണിയക്കാര്‍ ഒത്തുകൂടി

മദര്‍ തെരേസയുടെ വിശുദ്ധ പദവി ആഘോഷിക്കാന്‍ മാഴ്‌സിഡോണിയക്കാര്‍ ഒത്തുകൂടി

മാഴ്‌സിഡോണ: മാഴ്‌സിഡോണിയക്കാരിയായ മദര്‍ തെരേസയുടെ വിശുദ്ധപദവിയില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് തലസ്ഥാനത്തെ പ്രധാന മൈതാനത്ത് നൂറുകണക്കിന് മാഴ്‌സിഡോണിയക്കാര്‍ ഒത്തുകൂടി. മദര്‍ ജനിച്ച വീടിനോടു ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു അവര്‍ ഒരുമിച്ചുകൂടിയത്. മദറിന്റെ വീട് ഇപ്പോള്‍ നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്.

1910 സ്‌കോപ്ജിയിലായിരുന്നു മദറിന്റെ ജനനം. പാപ്പയുടെ പ്രത്യേക പ്രതിനിധിയായി ആര്‍ച്ച് ബിഷപ് വിന്‍കോ ചടങ്ങുകളില്‍ പങ്കെടുത്തു. പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നിവ ചടങ്ങുകളില്‍ ഉള്‍പ്പെട്ടിരുന്നു.

മദര്‍ തെരേസ തന്റെ ജീവിതത്തിന്റെ 18 വര്‍ഷം ചെലവഴിച്ചത് ഇവിടെയായിരുന്നു.

You must be logged in to post a comment Login