മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം: വിശുദ്ധ നിമിഷങ്ങള്‍ക്ക് ധന്യതയേകാന്‍ ഉഷാ ഉതുപ്പിന്റെ ഗാനവും

മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം: വിശുദ്ധ നിമിഷങ്ങള്‍ക്ക് ധന്യതയേകാന്‍ ഉഷാ ഉതുപ്പിന്റെ ഗാനവും

വത്തിക്കാന്‍: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പ്രശസ്ത ഇന്ത്യന്‍ പോപ് ഗായിക ഉഷ ഉതുപ്പ് മദറിനെ അനുസ്മരിച്ചു ഗാനമാലപിക്കും. ഉഷ ഉതുപ്പിന് മദര്‍ തെരേസയുമായി ഏറെ അടുപ്പമുണ്ടായിരുന്നു. 2003ല്‍ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായിരുന്ന ഉഷ ഉതുപ്പ്, ഗാനമാലപിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും സാധിച്ചില്ല.

മദറിന്റെ നിര്യാണത്തിനു തൊട്ടു പിന്നാലെ താനെഴുതിയ ഗാനം ആലപിക്കാനായിരുന്നു ഉഷ ഉതുപ്പ് അനുമതി തേടിയത്. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്കു മദറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉഷ ഉതുപ്പിനെയും കൃപ ഫൗണേ്ടഷന്റെ ഫാ. ജോ പെരേരയെയും മിഷണറീസ് ഓഫ് ചാരിറ്റി പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

മദറിന്റെ ഭൗതിക ദേഹം കോല്‍ക്കത്ത സെന്റ്‌തോമസ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നപ്പോഴും ഉഷ ഉതുപ്പ് ഗാനമാലപിച്ചിരുന്നു. പിന്നീട് കോല്‍ക്കത്തയില്‍ മിഷണറീസ് ഓഫ് ചാരിറ്റി മദറിന്റെ 93-ാം ജന്മദിനം ആഘോഷിച്ചപ്പോഴും ഉഷ ഉതുപ്പ് മദറിന്റെ സ്മരണയ്ക്കായി താന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചു.

നിരവധി സന്ദര്‍ഭങ്ങളില്‍ മദറുമായുള്ള സൗഹൃദവും മദറി നോടുള്ള ആദരവും ഉഷാ ഉതുപ്പ് പങ്കുവച്ചിട്ടുണ്ട്.

You must be logged in to post a comment Login