മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനം; വത്തിക്കാന്‍ തിരഞ്ഞെടുത്തത് മുംബൈയില്‍ നിന്നുള്ള ലോഗോ

മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനം; വത്തിക്കാന്‍ തിരഞ്ഞെടുത്തത് മുംബൈയില്‍ നിന്നുള്ള ലോഗോ

വത്തിക്കാന്‍: സെപ്തംബര്‍ നാലിന് വത്തിക്കാനില്‍ നടക്കുന്ന മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപന ചടങ്ങില്‍ ഉപയോഗിക്കുന്നതിനായി ലോകമെങ്ങും നിന്ന് ക്ഷണിച്ച ലോഗോകളില്‍ നിന്ന് വത്തിക്കാന്‍ തിരഞ്ഞെടുത്തത് മുംബൈയിലെ മാഹീം ഗ്രാഫിക് ഡിസൈനറായ കാരെന്‍ വാസ് വനി ഡിസൈന്‍ ചെയ്ത ലോഗോ. നീലയും സ്വര്‍ണ്ണനിറവും മാത്രം ഉപയോഗിച്ചിട്ടുള്ള ഈ ലോഗോ മദറിന്റെ കൈകളില്‍ ഒരു കുഞ്ഞ് സുരക്ഷിതനായി ഇരിക്കുന്ന വിധത്തിലുളളതാണ്.

കൊല്‍ക്കൊത്ത അതിരൂപതയാണ് ലോഗോ രൂപകല്പനയ്ക്ക് വേണ്ടി ഈ പെണ്‍കുട്ടിയെ സമീപിച്ചത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ അധ്യക്ഷ സിസ്റ്റര്‍ പ്രേമയ്ക്കും മദറിന്റെ നാമകരണച്ചടങ്ങുകളുടെ പോസ്റ്റുലേറ്റര്‍ ഫാ. ബ്രിയാനും ലോഗോ വളരെയധികം ഇഷ്ടമായിരുന്നു. തന്റെ ലോഗോ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത വളരെയധികം സന്തോഷം നല്കുന്നുവെന്ന് ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന കാരെന്‍ പറയുന്നു.

You must be logged in to post a comment Login