മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം: പ്രത്യേക പ്രാര്‍ത്ഥനയ്‌ക്കൊരുങ്ങി അല്‍ബേനിയ, കൊസോവോ രാജ്യങ്ങള്‍

മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം: പ്രത്യേക പ്രാര്‍ത്ഥനയ്‌ക്കൊരുങ്ങി അല്‍ബേനിയ, കൊസോവോ രാജ്യങ്ങള്‍

വത്തിക്കാന്‍: മദര്‍ തെരേസയുടെ വിശുദ്ധ പദ പ്രഖ്യാപനത്തോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ഒരുങ്ങുകയാണ് അല്‍ബേനിയ കൊസോവോ രാജ്യങ്ങളിലെ കത്തോലിക്കാ പള്ളികള്‍. മദറിന്റെ വിശുദ്ധ പദ പ്രഖ്യാപനദിനമായ സെപ്റ്റംബര്‍ നാലിനു മുമ്പും ശേഷവുമാണ് പ്രാര്‍ത്ഥനാചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌

മാസിഡോണയായിലെ സ്‌കോപ്യേയില്‍ കൊസോവോയില്‍ നിന്നുള്ള അല്‍ബേനിയന്‍ കുടുംബത്തിലായിരുന്നു മദര്‍തെരേസ ജനിച്ചത്.

അല്‍ബേനിയന്‍ കൊസോവോ പള്ളികള്‍ സംയുക്തമായി ചേര്‍ന്നാണ് പ്രത്യേകപ്രാര്‍ത്ഥനകളും ആഘോഷങ്ങളും നടത്തുന്നത്. കൊസോവോയുടെ റിയോ ഒളിംമ്പിക് ജൂഡോ സ്വര്‍മമെഡല്‍ ജേതാവ് മിലിന്‍ഡ കെല്‍മെണ്ഡി, അല്‍ബേനിയന്‍ ഫുഡ്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലോറിക് ചാന തുടങ്ങിയ താരങ്ങളും പ്രത്യേകപ്രാര്‍ത്ഥനാ ചടങ്ങുകളില്‍ സംബന്ധിക്കും.

അല്‍ബേനിയയിലെയും കൊസോവോയിലെയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് മദര്‍തെരേസയുടെ നാമകരണചടങ്ങിലേക്ക് വത്തിക്കാനില്‍ നിന്നും പ്രത്യേക ക്ഷണം ലഭിച്ചിട്ടുണ്ട്.

You must be logged in to post a comment Login