മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം; വത്തിക്കാനിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധി സംഘവും

മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം; വത്തിക്കാനിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധി സംഘവും

ന്യൂഡല്‍ഹി: സെപ്തംബര്‍ നാലിന് മദര്‍ തെരേസയെ വത്തിക്കാനില്‍ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് ഇന്ത്യ ഔദ്യോഗിക സംഘത്തെ അയയ്ക്കുന്നതിനെക്കുറിച്ചു പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. തോമസ് എംപി പരാമര്‍ശിച്ചപ്പോഴാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സെപ്തംബര്‍ നാലിനാണ് വിശുദ്ധപദ പ്രഖ്യാപനം.

സംഘത്തില്‍ ആരൊക്കെ ഉണ്ടാകുമെന്നത് അടക്കമുള്ള വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീടു തീരുമാനിക്കും.

You must be logged in to post a comment Login