മദര്‍ തെരേസയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകളില്‍ ജോര്‍ദാന്‍

മദര്‍ തെരേസയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകളില്‍ ജോര്‍ദാന്‍

ജോര്‍ദാന്‍: മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ മദറിന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകളില്‍ പുളകിതമാവുകയാണ് ജോര്‍ദാന്‍. 1982 ലാണ് മദര്‍ ഇവിടെയെത്തിയത്. അന്ന് വാസ്ഫി താല്‍ സ്ട്രീറ്റിലെ ദ ഹൗസ് ഓഫ് പീസ് ഫോര്‍ ദ എല്‍ഡേര്‍ലി മദര്‍ സന്ദര്‍ശിച്ചിരുന്നു. വൃദ്ധരെ സംരക്ഷിക്കുന്നതിനായി 1976 ല്‍ സ്ഥാപിച്ചതായിരുന്നു അത്.

ജറുസലേം, ബെദ്‌ലഹേം, നാബ്ലസ് എന്നിവിടങ്ങളിലെ ഹൗസ് ഓഫ് പീസും മദര്‍ സന്ദര്‍ശിച്ചു ബെയ്ത് ജാലയിലേക്ക് മദര്‍ നടത്തിയ സന്ദര്‍ശനം വളരെ വൈകാരികമായിരുന്നു. സന്യസ്തരുടെ ജീവിതത്തിന്റെ അടിസ്ഥാനം സ്‌നേഹമാണ് എന്നായിരുന്നു സന്ദര്‍ശക റിക്കാര്‍ഡില്‍ മദര്‍ കുറിച്ചത്.

ആഭ്യന്തരയുദ്ധത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന ഗാസയിലെ ബാലഭവനത്തിലും മദര്‍ അന്നെത്തിയിരുന്നു. മദറിനൊപ്പം പാലസ്തീനിലേക്ക് അനുയാത്ര ചെയ്തിരുന്ന ബിഷപ് എമിരത്തൂസ് സാലിം അക്കാലത്തെക്കുറിച്ച് നന്നായി ഓര്‍മ്മിക്കുന്നുണ്ട്.

സാധാരണമായ ഒരു പാസ്‌പോര്‍ട്ട് മാത്രമേ മദറിനുണ്ടായിരുന്നുള്ളൂ. അനേകം ആളുകള്‍ യാത്രയ്ക്കിടയില്‍ മദറിനെ തിരിച്ചറിഞ്ഞു. മദറിനെ കാണാന്‍ സാധിച്ചതില്‍ അവരെല്ലാം സന്തോഷിച്ചു.

ദൈവം എനിക്ക് പ്രാര്‍ത്ഥനയിലൂടെ നല്കിയ ഉത്തരങ്ങള്‍ക്കെല്ലാം ഞാന്‍ അവിടുത്തോട് നന്ദി പറയുന്നു. വീണ്ടും എനിക്കാവശ്യമുള്ളത് ഞാന്‍ പറയുകയും ചെയ്യുന്നു. മദര്‍ പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞത് ബിഷപ് സാലിം അനുസ്മരിച്ചു.

You must be logged in to post a comment Login