മദര്‍ തെരേസയെക്കുറിച്ചുള്ള പുതിയ ചലച്ചിത്രം പ്രദര്‍ശനത്തിനെത്തി

അമേരിക്ക: സെപ്റ്റംബറില്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനിരിക്കേ മദറിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ചലച്ചിത്രം ‘ദ ലെറ്റേഴ്‌സ്’ പ്രദര്‍ശനത്തിനെത്തി. മദറിന്റെ ജീവിതം നിരവധി തവണ സിനിമയായിട്ടുണ്ടെങ്കിലും ഇതുവരെ ആരും ചര്‍ച്ച ചെയ്യാത്ത മദര്‍ തെരേസയുടെ ഏകാന്തമായ ദിനങ്ങളാണ് ‘ദ ലെറ്റേഴ്‌സിന്റെ’ പ്രതിപാദന വിഷയമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. വില്യം റീഡ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ മദര്‍ തെരേസ തന്റെ ആദ്ധ്യാത്മിക ഉപദേഷ്ടാവായിരുന്ന ഫാദര്‍ സെലസ്റ്റേ വാന്‍ എക്‌സെമിന് എഴുതിയ കത്തുകളെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച സമയത്താണ് ഈ കത്തുകളെക്കുറിച്ച് ലോകമറിയുന്നത്. ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തി.

You must be logged in to post a comment Login