മദര്‍ തെരേസയെക്കുറിച്ച് അവര്‍ പറഞ്ഞത്…

മദര്‍ തെരേസയെക്കുറിച്ച് അവര്‍ പറഞ്ഞത്…

ലോകത്തിന്റെ മുഴുവന്‍ തെരുവുകള്‍ തോറും ക്ഷീണമില്ലാതെ യാത്ര ചെയ്ത വ്യക്തി. മദര്‍ തെരേസ നമ്മുടെ നൂറ്റാണ്ടില്‍ ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്. ഇന്ന് ഞാന്‍ മദറിന് വേണ്ടി ഏറ്റവും വ്യക്തിപരമായ താല്പര്യത്തോടെ വിശുദ്ധ ബലി അര്‍പ്പിക്കും. സ്‌നേഹത്തിന്റെ സാക്ഷ്യമായിരുന്നു മദര്‍ തെരേസ. നമ്മുടെ സഹോദരങ്ങളായ ദരിദ്രര്‍ക്കുവേണ്ടി അന്ത്യമില്ലാത്ത സേവനം ചെയ്തവള്‍- ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ

മദറിന്റെ ഉപവി തൊട്ടറിഞ്ഞ കോടിക്കണക്കിന് ആളുകള്‍ക്ക് വല്ലാത്തൊരു നഷ്ടമാണ് മദറിന്റെ മരണം. മദറിനെ പോലെ അപൂര്‍വ്വം ചിലരെ ഈ ലോകത്തിലൂടെ ഇങ്ങനെ നടന്നിട്ടുള്ളൂ- കെ ആര്‍ നാരായണന്‍( ഇന്ത്യയുടെ മുന്‍ പ്രസിഡന്റ്)
മദര്‍ തെരേസ കടന്നുപോയി. പക്ഷേ ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നതുപോലെ ഈ കാര്യങ്ങള്‍ നിലനില്ക്കുന്നു. വിശ്വാസം, പ്രത്യാശ, സ്‌നേഹം. മദര്‍ സമൃദ്ധമായി നല്കിയതും ഇതുതന്നെയായിരുന്നു-
ബില്‍ ക്ലിന്റണ്‍

നിസ്വാര്‍ത്ഥമായ സ്‌നേഹത്തിലൂടെ അനേകരുടെ ജീവിതങ്ങളെ തൊട്ട മദര്‍ ഇനിയും ജീവിക്കും
എലിസബത്ത് രാജ്ഞി
മദര്‍ അടിമുടി ഒരു സാധാരണക്കാരിയായിരുന്നു. ചോക്ലേറ്റും ഐസ്‌ക്രീമും ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരി
ഫാ.ബ്രെയ്ന്‍ കോളോഡിച്യൂക്ക്( മദര്‍ തെരേസ സെന്ററിന്റെ ഡയറക്ടര്‍)

നിസ്വാര്‍ത്ഥമായ സ്‌നേഹം എല്ലാവര്‍ക്കും പങ്കുവച്ചതുവഴിയാണ് മദര്‍ തെരേസ നമുക്കെല്ലാവര്‍ക്കും യഥാര്‍ത്ഥ അമ്മയായത്
മൈക്കല്‍ കോളോപ്പി( ഫോട്ടോഗ്രാഫര്‍)
ബി

You must be logged in to post a comment Login