മദര്‍ തെരേസയെ അപമാനിച്ച ബിജെപി എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിബിസിഐ സെക്രട്ടറി ജനറല്‍

മദര്‍ തെരേസയെ അപമാനിച്ച ബിജെപി എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിബിസിഐ സെക്രട്ടറി ജനറല്‍

ജീവകാരുണ്യപ്രവര്‍ത്തികള്‍ മറയാക്കി മദര്‍ തെരേസ മതപരിവര്‍ത്തനം നടത്തുകയായിരുന്നു എന്ന് ആരോപിച്ച ബിജെപി എംപിക്കെതിരെ നടപടി വേണമെന്ന് സിബിസിഐ സെക്രട്ടറി ജനറല്‍ റാഞ്ചി ബിഷപ്പ് തിയഡോര്‍ മസ്‌കരീനസ്.

‘ഇത്തരം പ്രസ്താവനകള്‍ വെളിപ്പെടുത്തുന്നത് ഒരാളുടെ മനോഭാവത്തെയാണ്. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിലെ ആത്മാര്‍ത്ഥ തെളിയിക്കാന്‍ വിവാദ പ്രസ്താവന നടത്തിയ എംപിക്കെതിരെ നടപടി എടുക്കണമെന്ന് ഭാരത സര്‍ക്കാരിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ ബിഷപ്പ് പറഞ്ഞു.

ബിജെപി അംഗമായ യോഗി ആദിത്യനാഥാണ് മദറിനെതിരെ ആരോപണം ഉന്നയിച്ചത്. മദറിന്റെ ലക്ഷ്യം ഇന്ത്യയെ ക്രൈസ്തവ വല്‍ക്കരിക്കുകായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

You must be logged in to post a comment Login