മദര്‍ തെരേസയെ ആദരിക്കാന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും

മദര്‍ തെരേസയെ ആദരിക്കാന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും

കൊല്‍ക്കൊത്ത: സെപ്തംബര്‍ നാലിന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ മദര്‍ തെരേസയോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാനായി ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക പോസ്റ്റല്‍ കവര്‍ തയ്യാറാക്കിയിരിക്കുന്നു. ശുദ്ധമായ സില്‍ക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇത്തരത്തിലുള്ള കവര്‍ ആദ്യമായിട്ടാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കുന്നത്.

സെപ്തംബര്‍ രണ്ടിനാണ് കവറിന്റെ പ്രകാശനം. 2010 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് മദറിന്‍െ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പുറത്തിറക്കിയ അഞ്ചുരൂപ നാണയത്തിന്റെ ചിത്രവും കവറില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ആയിരം കോപ്പികളാണ് പുറത്തിറക്കുന്നത്.

സെപ്തംബര്‍ നാലിനുള്ള വിശുദ്ധപദ ചടങ്ങില്‍ വത്തിക്കാനും മദറിന്റെ പേരില്‍ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുന്നുണ്ട്. അതുപോലെ മദറിന്റെ ജന്മനാടായ മാസിഡോണിയ പ്രത്യേക സ്വര്‍ണ്ണകവചിതമായ വെള്ളിനാണയം പുറപ്പെടുവിക്കുന്നുണ്ട്. 100 മാസിഡോണിയന്‍ ദിനാര്‍ ആണ് മുഖവില.

You must be logged in to post a comment Login