മദര്‍ തെരേസയെ ആദ്യമായി അന്താരാഷ്ട്ര വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ പത്രപ്രവര്‍ത്തകന്‍

മദര്‍ തെരേസയെ ആദ്യമായി അന്താരാഷ്ട്ര വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ പത്രപ്രവര്‍ത്തകന്‍

ഡെനിവര്‍: കോല്‍ക്കത്തയിലെ തെരുവില്‍ പാവങ്ങളെ ശുശ്രൂഷിക്കുന്ന ഒരു കന്യാസ്ത്രീയെക്കുറിച്ച് അന്താരാഷ്ട്ര ജനത അറിയുന്നത് 1966ലാണ്. അതും അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ടറായ ജോയി മാക്‌ഗോവനിലൂടെ.

‘തീര്‍ച്ചയായും വിശുദ്ധയാവേണ്ട എല്ലായോഗ്യതകളും അവര്‍ക്കുണ്ട്. എന്റെ കണ്ണില്‍ അവര്‍ ജീവിതത്തിലുടനീളം വിശുദ്ധയായാണ് ജീവിച്ചത്’. 42 വര്‍ഷക്കാലത്തോളം മാധ്യമമേഖലയില്‍ ജോലി ചെയ്ത മാക്‌ഗോവന്‍ പറഞ്ഞു.

കോല്‍ക്കത്തയിലെ പത്രത്തിന്റെ എഡിറ്ററോഡ് സംസാരിക്കവെയാണ് മദറിനെക്കുറിച്ച് ആദ്യം മാക്‌ഗോവന്‍ അറിയുന്നത്. കോല്‍ക്കത്തയിലെ തെരുവിലൂടെ രണ്ടു പേരുടെ സഹായത്തോടെ ഇരുചക്ര ഉന്തുവണ്ടിയുമായി സഞ്ചരിച്ച ഇവര്‍ മരിക്കാറായി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്നവരെ എടുത്ത് അവരുടെ ശുഷ്രൂഷാലയത്തില്‍ പ്രവേശിപ്പിക്കും. അവരുടെ ശുശ്രൂഷയിലൂടെ കുറച്ചാളുകളെങ്കില്‍ സൗഖ്യം പ്രാപിച്ച് എഴുന്നേറ്റു നടക്കും. താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നേരിട്ടറിഞ്ഞ മദറിനെക്കുറിച്ച് മാക്‌ഗോവന്‍ സിഎന്‍എ എന്ന വാര്‍ത്താ ഏജന്‍സിയോട് പങ്കുവച്ചു. 1966ല്‍ മദറിനെക്കുറിച്ച് ഇദ്ദേഹം എഴുതിയ വാര്‍ത്തയിലൂടെയാണ് ആദ്യമായി അന്താരാഷ്ട്ര വായനക്കാര്‍ മദറിനെക്കുറിച്ച് അറിയുന്നത്.

You must be logged in to post a comment Login