മദര്‍ തെരേസയുടെ വിശുദ്ധപ്രഖ്യാപനത്തിനൊരുങ്ങി കോല്‍ക്കത്ത

മദര്‍ തെരേസയുടെ വിശുദ്ധപ്രഖ്യാപനത്തിനൊരുങ്ങി കോല്‍ക്കത്ത

കോല്‍ക്കത്ത: സെപ്റ്റംബര്‍ 4ന് വത്തിക്കാനില്‍ വച്ചാണ് വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി നാമകരണം ചെയ്യുന്ന ചടങ്ങുകള്‍ നടക്കുന്നതെങ്കിലും ഇവിടെ കോല്‍ക്കത്തയില്‍ അതിനായുള്ള ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

മനുഷ്യത്വത്തെ പ്രോത്സാഹിപ്പിക്കുന്ന മദര്‍ തെരേസയുടെ ശാസ്ത്രത്തെ കോല്‍ക്കത്തയിലെ കുട്ടികള്‍, വൈദികര്‍, പണ്ഡിതര്‍, കലാകാരന്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് എല്ലാവരിലേക്കും എത്തിക്കുകയാണ്. ഇതിനായി നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ അവര്‍ എന്നും സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, പ്രാര്‍ത്ഥന യോഗങ്ങള്‍ എന്നിവ നടത്തുന്നു.

മദര്‍ തെരേസയെ വിശുദ്ധയാക്കുന്നതിന്റെ ഭാഗമായി കോല്‍ക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ സെപ്റ്റംബറില്‍ വത്തിക്കാനില്‍ സ്ഥാനം പിടിക്കും. ഇന്ത്യയിലെ പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച മദറിന്റെ ആദ്യ കാലങ്ങള്‍ ചിത്രത്തിലൂടെ ലോകത്തിന് പകര്‍ന്നു നല്‍കുകയാണ് കോല്‍ക്കത്തയില്‍ നിന്ന് ക്യാമറയില്‍ പകര്‍ത്തുന്ന ചിത്രങ്ങളുടെ ലക്ഷ്യം.

You must be logged in to post a comment Login