മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നരേന്ദ്രമോദി പങ്കെടുക്കും

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നരേന്ദ്രമോദി പങ്കെടുക്കും

ന്യൂഡല്‍ഹി: മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് നരേന്ദ്രമോദി അറിയിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ നയിക്കാന്‍ അദ്ദേഹത്തോട് സിബിസിഐ അഭ്യര്‍ത്ഥിച്ചു. സെപ്തംബറിലാണ് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.

ഇന്ത്യ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിക്കും. വത്തിക്കാനുമായി ബന്ധപ്പെട്ടതിന് ശേഷം പാപ്പയുടെ ഇന്ത്യാസന്ദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍ തീരുമാനിക്കും. വിദേശകാര്യ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കിക്കഴിഞ്ഞു.

You must be logged in to post a comment Login