മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതില്‍ സന്തോഷമറിയിച്ച് ദലൈലാമ

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതില്‍ സന്തോഷമറിയിച്ച് ദലൈലാമ

ദര്‍മ്മശാല: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതില്‍ സന്തോഷമറിയിച്ച് ദലൈലാമ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭ മദര്‍ സുപ്പീരിയര്‍ക്ക് സന്ദേശമയച്ചു.

മനുഷ്യകുലത്തിന് മദര്‍ നല്‍കിയിട്ടുള്ള എല്ലാ സേവനങ്ങളുടെയും, പ്രത്യേകിച്ച് പാവങ്ങളെ മദര്‍ ശുശ്രൂഷിച്ച രീതിയുടെ ആരാധകനാണ് ഞാന്‍. മദറിന്റെ അസാധാരണമായ ജീവിതം ആഘോഷിക്കുതില്‍ നിങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നു. സന്ദേശത്തില്‍ ദലൈലാമ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളെ സന്ദര്‍ശിച്ചപ്പോള്‍ മദര്‍ തെരേസയെ വര്‍ഷങ്ങള്‍ക്കു മുന്‍പ് സന്ദര്‍ശിച്ച കാര്യം ഓര്‍ത്തതായും ദലൈലാമ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login